കൊവിഡ് ചികിത്സയ്ക്ക് സാമ്പത്തിക സഹായം ചെയ്തവർക്ക് ആദായ നികുതിയിൽ ഇളവ്

By Web TeamFirst Published Jun 25, 2021, 9:48 PM IST
Highlights

തൊഴിലാളിയുടെ കൊവിഡ് ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയ തൊഴിലുടമയ്ക്കും വ്യക്തികളെ കൊവിഡ് ചികിത്സയ്ക്ക് സാമ്പത്തികമായി സഹായിച്ചവർക്കും നികുതിയിളവ് ലഭിക്കും.

ദില്ലി: കൊവിഡ് ബാധിതർക്ക് സാമ്പത്തിക സഹായം നൽകിയവർക്ക് ആദായ നികുതിയിൽ ഇളവ് നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കൊവിഡിനെതിരായ പോരാട്ടം ശക്തിപ്പെടുത്താനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളിയുടെ കൊവിഡ് ചികിത്സയ്ക്ക് സാമ്പത്തിക സഹായം നൽകിയ തൊഴിലുടമയ്ക്കും വ്യക്തികളെ കൊവിഡ് ചികിത്സയ്ക്ക് സാമ്പത്തികമായി സഹായിച്ചവർക്കും നികുതിയിളവ് ലഭിക്കും.

കൊവിഡ് മൂലം മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്ന തൊഴിലുടമകൾക്കും വ്യക്തികൾക്കും ഇളവ് ലഭിക്കും. കൊവിഡ് മരണം നടന്ന കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപയെങ്കിലും നൽകുന്നവർക്കാണ് നികുതിയിളവ്. 2019-20 സാമ്പത്തിക വർഷത്തിലും തുടർന്നുള്ള സാമ്പത്തിക വർഷത്തിലേക്കുമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!