കുതിച്ച് സ്റ്റാർട്ടപ്പുകള്‍, പ്രകൃതി രമണീയമായ സ്ഥലങ്ങളിലിരുന്ന് ജോലി ചെയ്യുന്നതിന് വര്‍ക്ക് പോഡുകളും

By Web TeamFirst Published Feb 5, 2024, 3:02 PM IST
Highlights

പ്രത്യേക സ്ഥലത്ത് താമസിച്ച് തൊഴില്‍ ചെയ്യുന്നവർക്ക് വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 5000 കടന്നതായി ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രത്യേക സ്ഥലത്ത് താമസിച്ച് തൊഴില്‍ ചെയ്യുന്നവർക്ക് വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗിലൂടെ 5500 കോടി രൂപ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ചെന്നും ഇതിലൂടെ 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും ധനമന്ത്രി വ്യക്തമാക്കി.സ്റ്റാര്‍ട്ടപ്പ് മിഷന് 90.52 കോടി നീക്കി വച്ചു. കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ ടെക്നോളജി ഇന്നവേഷന്‍ സോൺ സ്ഥാപിക്കും  ഇതിനായി 70.52 കോടി  നല്‍കും. സ്റ്റാര്‍ട്ടപ്പ് നിക്ഷേപങ്ങളെ ത്വരിതപ്പെടുന്നതിന് സര്‍ക്കാര്‍ സ്ഥാപിച്ച ഫണ്ട് ഓഫ് ഫണ്ട്സ് വഴി 46.10 കോടി രൂപ നിക്ഷേപിച്ചു. ഇതിന്‍റെ വിപണി മൂല്യം 3.9 മടങ്ങ് വര്‍ധിച്ചു. നിക്ഷേപ സാധ്യതകള്‍ കണക്കിലെടുത്ത് ഫണ്ട് ഓഫ് ഫണ്ട്സ് ഇനത്തില്‍ 20 കോടി രൂപ കൂടി വകയിരുത്തി.

ആഗോള തലത്തില്‍ സംരംഭക ആശയങ്ങള്‍ ഉള്ളവര്‍ത്ത് കേരളത്തിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ വന്ന് താമസിച്ച് തൊഴില്‍ ചെയ്യുന്നതിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ വര്‍ക്ക് പോഡുകള്‍ സ്ഥാപിക്കും. സ്റ്റാര്‍ട്ടപ്പ് അപ്പ് സപ്പോര്‍ട്ട് പദ്ധതികള്‍ക്കുള്ള ഇന്നൊവേന്‍ ആക്സിലറേഷന്‍ സ്കീമിന് 6 കോടി രൂപ ബജറ്റില്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ ഒരു കോടി രൂപ മുതല്‍ 5 കോടി രൂപ വരെ സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയ്ക്ക് പലിശയിളവ് നല്‍കുന്നതിന് 9 കോടി രൂപ നീക്കി വച്ചിട്ടുണ്ട്.

പട്ടിക വര്‍ഗത്തിലെ വിദ്യാ സമ്പന്നര്‍ക്ക് സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുന്നതിനുള്ള പ്രോല്‍സാഹനം നല്‍കുന്ന ഉന്നതി പദ്ധതിക്ക് കീഴില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 10 ലക്ഷം രൂപ പ്രാരംഭഘട്ട സഹായവും പ്രഖ്യാപിച്ചു.

click me!