മാസ്റ്റർകാർഡിന്റെ നിയന്ത്രണങ്ങൾ നീക്കി ആർബിഐ

Published : Jun 17, 2022, 06:43 PM ISTUpdated : Jun 17, 2022, 06:47 PM IST
മാസ്റ്റർകാർഡിന്റെ നിയന്ത്രണങ്ങൾ നീക്കി ആർബിഐ

Synopsis

2021 ജൂലൈയിലാണ് റിസർവ് ബാങ്ക് മാസ്റ്റർ കാർഡിന് മുകളിൽ നിയന്ത്രണങ്ങൾ  ഏർപ്പെടുത്തിയത്. ഒരു വർഷത്തിന് ശേഷമാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കികൊണ്ടുള്ള ആർബിഐയുടെ നടപടി 

മാസ്റ്റർകാർഡിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി ആർബിഐ. ഒരു  വർഷം മുൻപാണ്  റിസർവ് ബാങ്ക് മാസ്റ്റർ കാർഡിന് മുകളിൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്. പേയ്മെന്റ് സിസ്റ്റം ഡാറ്റയുടെ സംഭരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് 2021 ജൂലൈയിൽ ആർബിഐ മാസ്റ്റർകാർഡിന് നിയന്ത്രങ്ങൾ ഏർപ്പെടുത്തിയത്.  

നിലവിൽ മാസ്റ്റർകാർഡ് ഏഷ്യ, പസഫിക് പ്രൈവറ്റ് ലിമിറ്റഡിന്റെ പേയ്മെന്റ് സിസ്റ്റം ഡാറ്റ സംഭരണം തൃപ്തികരമായ രീതിയിൽ നടക്കുന്നത് കണക്കിലെടുത്താണ് ആർബിഐയുടെ പുതിയ തീരുമാനം. 

ക്രെഡിറ്റ് കാർഡുകൾ (credit card) യുപിഐ (UPI) പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കാൻ ആർബിഐ (RBI) നിർദ്ദേശം. ആർബിഐയുടെ പണനയ അവലോകന യോഗത്തിനു ശേഷമാണ് തീരുമാനം. ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യാനുള്ള നടപടി റുപേ ക്രെഡിറ്റ് കാർഡുകളിൽ നിന്നും തുടങ്ങും. ഈ നീക്കം ഡിജിറ്റൽ പേയ്‌മെന്റിന്റെ വ്യാപ്തി വര്ധിപ്പിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. 

ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കാം 

റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ലിങ്ക് ചെയ്ത ശേഷം തുടർന്ന് ഈ സേവനം  വിസ, മാസ്റ്റര്‍ കാര്‍ഡ് എന്നിവയിലും ലഭ്യമാകും. ക്രെഡിറ്റ് കാർഡുകൾ ഉപയോക്താക്കൾക്ക് യുപിഐ വഴി ഇനി മുതൽ ഇടപാടുകൾ നടത്താം. 

ആർബിഐയുടെ ധന നയ അവലോകന യോഗത്തിലാണ് പുതിയ തീരുമാനം.  മോണിറ്ററി പോളിസി കമ്മറ്റി യോഗത്തിനു ശേഷം ആർബിഐ റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് ഉയർത്തി. നിലവിലെ ആർബിഐ റിപ്പോ നിരക്ക് 4.9 ശതമാനമാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. ജൂണിൽ നിരക്ക് ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

അംബാനിയും അദാനിയും മാത്രമല്ല, ഇനി ഷാരൂഖ് ഖാനും! 12490 കോടിയുമായി ശതകോടീശ്വര പട്ടികയിലേക്ക് കുതിച്ചെത്തി കിംഗ് ഖാൻ, നേട്ടമായത് 'റെഡ് ചില്ലീസ്'
ഇന്ത്യയിൽ ഏറ്റവും 'പാവപ്പെട്ട' മുഖ്യമന്ത്രി മമതാ ബാനർജി, പിണറായി വിജയന്റെ സ്ഥാനമെത്ര