സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വിമാനക്കമ്പനികള്‍ വക വമ്പന്‍ ഓഫറുകള്‍

Published : Aug 13, 2018, 10:25 PM ISTUpdated : Sep 10, 2018, 04:48 AM IST
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് വിമാനക്കമ്പനികള്‍ വക വമ്പന്‍ ഓഫറുകള്‍

Synopsis

425 രൂപ മുതൽ ആഭ്യന്തരയാത്ര നടത്താനുളള ആകർഷകമായ ഓഫറുകളുമായാണ് ഇക്കുറി എയർഇന്ത്യ എത്തിയിരിക്കുന്നത്

ദില്ലി: സ്വാതന്ത്ര്യദിന വമ്പന്‍ ഓഫറുമായി വിമാനക്കന്പനികൾ രംഗത്ത്. സ്വാതന്ത്ര്യ ദിന ഓഫറുകളില്‍ ഏറ്റവും ആകര്‍ഷകമായ ഓഫര്‍ മുന്നോട്ട് വച്ചിരിക്കുന്നത് എയര്‍ ഇന്ത്യയാണ്. 425 രൂപ മുതൽ ആഭ്യന്തരയാത്ര നടത്താനുളള ആകർഷകമായ ഓഫറുകളുമായാണ് ഇക്കുറി എയർഇന്ത്യ എത്തിയിരിക്കുന്നത്.

ആഭ്യന്തര യാത്രകൾക്കും അന്താരാഷ്ട്ര യാത്രകൾക്കും എയർഇന്ത്യയുടെ ആനുകൂല്യം ലഭിക്കും. ആഭ്യന്തര യാത്രകൾ 425 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾ 7000 രൂപ മുതലും  നടത്താം. എയർ ഇന്ത്യ വെബ്‍സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക എന്ന് എയർഇന്ത്യ അധികൃതർ ട്വീറ്റ് ചെയ്തു.

ഈ മാസം 15 വരെ മാത്രമായിരിക്കും ഓഫർ നിലനിൽക്കുക.വെബ്സൈറ്റിൽ 18INDIA എന്ന കോഡ് ടൈപ്പ് ചെയ്താൽ മാത്രമേ സ്വാതന്ത്ര്യദിന ഓഫർ കിട്ടുകയുള്ളൂ. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് എയർ ഏഷ്യയും ജെറ്റ് എയർവേസും യാത്രക്കാർക്ക് ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. എയർഎഷ്യയിൽ ഓഫർ നിരക്ക് അനുസരിച്ച് 1200 രൂപയിലും താഴെയാണ് ടിക്കറ്റ് വിൽപ്പന തുടങ്ങുക. 

പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കുള്ള യാത്രകൾക്ക് മാത്രമാണ് എയർഏഷ്യയുടെ ഓഫർ. 30 ശതമാനം ഇളവാണ് തെരഞ്ഞെടുത്ത യാത്രകൾക്ക് ജെറ്റ് എയർവേസ് നൽകുന്നത്. ഫ്രീഡം സെയിൽ എന്ന ജെറ്റ് എയർവേസിന്റെ ആനുകൂല്യം ഓഗസ്റ്റ് 15 വരെയായിരിക്കും കിട്ടുക. 
 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍