ഷോപ്പിങ് ഫെസ്റ്റിവെല്‍; ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണും ഫ്ലിപ്പ്കാര്‍ട്ടും

By Web TeamFirst Published Oct 8, 2018, 2:58 PM IST
Highlights

ഒക്ടോബര്‍ 10 മുതല്‍ 15 വരെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്. ഷോപ്പിങ് മാസങ്ങള്‍ക്കായി, ഫ്ലിപ്പ്കാര്‍ട്ടും ആമസോണും 80,000 പേരെയാണ് ജീവനക്കാരായി തെരഞ്ഞെടുത്തത്. 

ചെന്നൈ: അടുത്ത ദിവസങ്ങളില്‍ ആരംഭിക്കാനിരിക്കുന്ന ഇ -കൊമേഴ്സ് ഷോപ്പിങ് ഉത്സവത്തോടെ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നത് ലക്ഷക്കണക്കിന് തൊഴില്‍ അവസരങ്ങള്‍. ഫ്ലിപ്പ്കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്സ്, ആമസോണിന്‍റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തുടങ്ങിയവയുടെ ഭാഗമായി ഇ -കൊമേഴ്സ് കമ്പനികളും അനുബന്ധ മേഖലകളുമാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത്. 

ഒക്ടോബര്‍ 10 മുതല്‍ 15 വരെയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. ഒക്ടോബര്‍ 10 മുതല്‍ 14 വരെയാണ് ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ്. പക്ഷേ, ഇതുകൊണ്ടൊന്നും ഷേപ്പിംഗ് ഉത്സവം തീരാന്‍ പോകുന്നില്ല. ദുര്‍ഗ്ഗ പൂജ, നവരാത്രി ഉത്സവങ്ങള്‍, ദീപാവലി, ദസ്സറ തുടങ്ങിയ വലിയ ഷോപ്പിങ് കാലം പുറകേ വരുന്നുണ്ട്.

ഷോപ്പിങ് മാസങ്ങള്‍ക്കായി, ഫ്ലിപ്പ്കാര്‍ട്ടും ആമസോണും 80,000 പേരെയാണ് ജീവനക്കാരായി തെരഞ്ഞെടുത്തത്. താല്‍ക്കാലിക, സ്ഥിരം ജീവനക്കാര്‍ ചേര്‍ന്ന കണക്കാണിത്. നേരിട്ടല്ലാതെ ഇ -കൊമേഴ്സ് മേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകളുടെ എണ്ണം കൂടി കണക്കെടുക്കുമ്പോള്‍ സംഖ്യ ലക്ഷം കടക്കും.

ഫ്ലിപ്പ്കാര്‍ട്ട് ഷോപ്പിങ് ഉത്സവങ്ങള്‍ക്കായി 30,000 പേരെയാണ് റിക്രൂട്ട് ചെയ്തത്. ഇത് കൂടാതെ സെല്ലര്‍ പാര്‍ട്നര്‍ഷിപ്പ് കമ്പനികളില്‍ സൃഷ്ടിക്കപ്പെടുന്ന തൊഴിലുകള്‍ കൂടി കണക്കാക്കുമ്പോള്‍ സംഖ്യ 5 ലക്ഷത്തിന് മുകളില്‍ വരും. 

ഡെലിവറി ബോയി, വിതരണ -പായ്ക്കിങ് മാനേജ്മെന്‍റ് സംവിധാനങ്ങള്‍, വെയര്‍ഹൗസ്സുകള്‍, ഹബ്ബുകള്‍ തുടങ്ങിയ ഇടങ്ങളിലാണ് പ്രധാനമായും തൊഴിലവസരങ്ങളുണ്ടാവുന്നത്. വരാന്‍ പോകുന്ന ഷേപ്പിങ് ഉത്സവങ്ങളിലൂടെ പരസ്പരം ആമസോണും ഫ്ലിപ്പ്കാര്‍ട്ടും മത്സരിക്കുമ്പോള്‍ ഇന്ത്യയിലെ നിരവധി ആളുകള്‍ക്ക് സ്ഥിരമായും താല്‍ക്കാലികമായും തൊഴില്‍ ലഭിക്കും.        

click me!