ബ്രിട്ടാനിയയ്ക്ക് നൂറ് വയസ്സ്

Published : Aug 08, 2018, 10:20 AM ISTUpdated : Aug 08, 2018, 10:41 AM IST
ബ്രിട്ടാനിയയ്ക്ക് നൂറ് വയസ്സ്

Synopsis

കൊല്‍ക്കത്തയില്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ ലോഗോ ബ്രിട്ടാനിയ പ്രകാശിപ്പിച്ചു

കൊല്‍ക്കത്ത: ബ്രിട്ടാനിയയ്ക്ക് നൂറ് വയസ്സ് പൂര്‍ത്തിയായി. 1918 ല്‍ കൊല്‍ക്കത്തയിലെ ഒരു ഷെഡ്ഡില്‍ ഗുപ്താ സഹോദരന്മാര്‍ വളരെ ചെറിയ തോതില്‍ തുടങ്ങിയ ബിസ്കറ്റ് കമ്പനി, പിന്നീട് ഇന്ത്യയുടെ ആകെ വികാരമാവുമെന്ന് അവര്‍ പോലും അന്ന് വിചാരിച്ചിട്ടുണ്ടാവില്ല. 1918 മുതല്‍ 2018 വരെ 100 വര്‍ഷം കൊണ്ട് ബ്രിട്ടാനിയ ഇന്ത്യാക്കാരുടെ ആകെ ഭക്ഷണ സംസ്കാരത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്.

കൊല്‍ക്കത്തയില്‍ നടക്കുന്ന ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് പുതിയ ലോഗോ ബ്രിട്ടാനിയ പ്രകാശിപ്പിച്ചു. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വരുന്ന ഒരു വര്‍ഷത്തിനുളളില്‍ 50 പുതിയ ഉല്‍പ്പന്നങ്ങളാണ് കമ്പനി പുതിയതായി വിപണിയിലിറക്കാനിരിക്കുന്നത്. ആഘോഷ പരിപാടികളോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് നന്ദി പറയുന്ന രീതിയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ ആവിഷ്കരിച്ചതായി കമ്പനി അറിയിച്ചു.  

   

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം