വായ്പ, വിളിക്കാത്ത ചിട്ടി; കെഎസ്എഫ്ഇക്ക് പിരിഞ്ഞുകിട്ടാനുളളത് കോടികള്‍

By Web TeamFirst Published Dec 26, 2018, 3:47 PM IST
Highlights

കെഎസ്എഫ്ഇ റവന്യു റിക്കവറി വിഭാഗത്തിലേക്ക് മാറ്റിയ ഫയലുകളിലെ ചിട്ടി കുടിശിക 919 കോടി രൂപയാണ്. വായ്പ വിഭാഗത്തിലെ കുടിശിക 694 കോടിയും വിളിക്കാത്ത ചിട്ടികളിലെ കുടിശിക 2843 കോടി രൂപയും!.

തിരുവനന്തപുരം: ലഭ്യമായ കണക്കുകള്‍ പ്രകാരം ചിട്ടി, വായ്പ തുടങ്ങിയ പല വിഭാഗങ്ങളിലായി കെഎസ്എഫ്ഇക്ക് പിരിഞ്ഞുകിട്ടാനുളളത് 5360 കോടി രൂപയാണ്. കെഎസ്എഫ്ഇ റവന്യു റിക്കവറി വിഭാഗത്തിലേക്ക് മാറ്റിയ ഫയലുകളിലെ ചിട്ടി കുടിശിക 919 കോടി രൂപയാണ്. വായ്പ വിഭാഗത്തിലെ കുടിശിക 694 കോടിയും വിളിക്കാത്ത ചിട്ടികളിലെ കുടിശിക 2843 കോടി രൂപയും!. 

2018 മാര്‍ച്ച് 31 വരെയുളള കണക്കുകളാണിത്. ഇത്തരത്തില്‍ പിരിഞ്ഞ് കിട്ടാനുളള തുകയുടെ കൃത്യമായ കണക്കെടുക്കാനായി കെഎസ്എഫ്ഇ പ്രത്യേക സോഫ്റ്റ്‍വെയര്‍ നിര്‍മ്മിക്കാനെരുങ്ങുകയാണിപ്പോള്‍. എന്നാല്‍, ആരൊക്കെയാണ് കെഎസ്എഫ്ഇയിലേക്ക് ഏറ്റവും അധികം പണം തിരിച്ചടയ്ക്കാനുളളതെന്ന കണക്കുകള്‍ ലഭ്യമല്ല. കേരളത്തിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നാണ് കെഎസ്എഫ്ഇ.

ചിട്ടി, വായ്പ എന്നിവയിലെ കുടിശിക ഇനം തിരിച്ചുളള കൃത്യമായ കണക്കുകള്‍ തയ്യാറാക്കാനാണ് സ്ഥാപനം പുതിയ സോഫ്റ്റ്‍വെയര്‍ നിര്‍മ്മിക്കുന്നത്. 
 

click me!