
തിരുവനന്തപുരം: ഇ -കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്പ്കാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമില്‍ നിന്നും പര്‍ച്ചേസ് ചെയ്യുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ ഫോണുകള്‍ക്കാണ് ഫ്ലിപ്പ്കാര്‍ട്ട് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്.
ബിഗ് ബില്യണ്‍ ഡെയ്സിനോടനുബന്ധിച്ച് നാളെ മുതല്‍ സേവനം ലഭ്യമായി തുടങ്ങും. ബജാജ് അലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.