കഴിഞ്ഞ 6 ദിവസം വില കുറഞ്ഞതിന് ശേഷമാണ് ഇന്ന് സ്വർണവിലയില്‍ വന്‍ വർദ്ധനയുണ്ടായത്. ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്.
തിരുവനന്തപുരം: സ്വർണവിലയില്‍ ഇന്ന് വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. 200 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 25 രൂപയും.
ഒരു പവൻ സ്വർണത്തിന് 22,720 രൂപയാണ് ഇന്നത്തെ വില. 2,840 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക്. കഴിഞ്ഞ 6 ദിവസം വില കുറഞ്ഞുനിന്ന ശേഷമാണ് ഇന്ന് സ്വർണവിലയില്‍ വന്‍ വർദ്ധനയുണ്ടായത്. ഇന്നലെ ഗ്രാമിന് 2,815 രൂപയായിരുന്നു നിരക്ക്. 31 ഗ്രാം ട്രോയ് ഔൺസ് സ്വർണത്തിന് 1,225 ഡോളറാണ് ഇന്നത്തെ നിരക്ക്.