എച്ച്ഡിഎഫ്‌സി എർഗോ, ഫെഡറൽ ബാങ്കുമായി കൈകോർക്കുന്നു

Published : Dec 05, 2018, 07:37 PM IST
എച്ച്ഡിഎഫ്‌സി എർഗോ, ഫെഡറൽ ബാങ്കുമായി കൈകോർക്കുന്നു

Synopsis

രണ്ട് സ്ഥാപനങ്ങളും കൈകോർത്തു കൊണ്ട് ഫെഡറൽ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള 1250ൽ പരം ബ്രാഞ്ചുകളിൽ കൂടി സമഗ്രമായ പൊതു ഇൻഷുറൻസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കോർപ്പറേറ്റ് ഏജൻസിയായി പ്രവർത്തിക്കും

കൊച്ചി: ഡിസംബർ 2018: രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനിയായ എച്ച്ഡിഎഫ്‌സി എർഗോ, ഫെഡറൽ ബാങ്കുമായി സഹകരിക്കുന്നു. എച്ച്ഡിഎഫ്‌സി എർഗോയുടെ ലൈഫ് ഇൻഷുറൻസ് ഇതര പോളിസികളുടെ വിതരണം ഫെഡറൽ ബാങ്കിന്റെ ശാഖ ശൃംഖലകളിലൂടെ ബാങ്കിന്റെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതാണ് പദ്ധതി.

രണ്ട് സ്ഥാപനങ്ങളും കൈകോർത്തു കൊണ്ട് ഫെഡറൽ ബാങ്കിന്റെ രാജ്യത്തുടനീളമുള്ള 1250ൽ പരം ബ്രാഞ്ചുകളിൽ കൂടി സമഗ്രമായ പൊതു ഇൻഷുറൻസ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന കോർപ്പറേറ്റ് ഏജൻസിയായി പ്രവർത്തിക്കും. ബാങ്കിന്റെ രാജ്യവ്യാപകമായ ശൃംഖലയും, സാങ്കേതിക തികവും എച്ച്ഡിഎഫ്‌സി എർഗോയ്ക്ക് സഹായമാകും. ഈ പങ്കാളിത്തത്തോടെ ഉപഭോക്താക്കളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും സമഗ്രമായ പരിഹാരം ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ ഫെഡറൽ ബാങ്ക് പ്രാപ്തമാകുമെന്ന് അധികൃതര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

PREV
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി