അവള്‍ ഇന്ന് കൊച്ചിയോട് സംസാരിക്കും: സോഫിയയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കേരളം

Published : Feb 22, 2019, 10:27 AM ISTUpdated : Feb 22, 2019, 10:30 AM IST
അവള്‍ ഇന്ന് കൊച്ചിയോട് സംസാരിക്കും: സോഫിയയുടെ വാക്കുകള്‍ കേള്‍ക്കാന്‍ കേരളം

Synopsis

കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് ഇന്ന് സോഫിയ സംസാരിക്കുക. റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലാകും സോഫിയ പ്രഭാഷണം നടത്തുക. 

കൊച്ചി: അന്താരാഷ്ട്ര അ‍ഡ്വര്‍ടൈസിങ് അസോസിയേഷന്‍റെ ആഗോള ഉച്ചകോടിയുടെ സമാപന ദിവസം കൊച്ചിയെ അതിശയിപ്പിക്കാനൊരു അതിഥിയെത്തും. ലോകത്തെ ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയയാണ് ആ അതിഥി. 

കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാത്ത് ലുലു ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് ഇന്ന് സോഫിയ സംസാരിക്കുക. റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലാകും സോഫിയ പ്രഭാഷണം നടത്തുക. 

കേരളത്തില്‍ ആദ്യമായാണ് സോഫിയ എത്തുന്നത്. വൈകിട്ട് ആറിനാണ് അഡ്വര്‍ടൈസിങ് അസോസിയേഷന്‍ ആഗോള ഉച്ചകോടിയുടെ സമാപന ചടങ്ങുകള്‍ നടക്കുക. മുന്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമായിരുന്ന ആന്ദ്രേ അഗാസി, ബോളിവുഡ് താരം ദീപിക പദുകോണ്‍ എത്തിവരും ഇന്ന് ഉച്ചകോടിയില്‍ സംസാരിക്കും. 

PREV
click me!

Recommended Stories

​ഗോൾ‍ഡ് ഹാൾമാർക്കിങ്ങിലും കേരളം തന്നെ ഒന്നാമത്! രാജ്യത്തെ പകുതി ജില്ലകളിൽ ഇപ്പോഴും നടപ്പായിട്ടില്ലെന്ന് കണക്കുകൾ
ഓസ്‌കര്‍ 2026: വിജയികള്‍ക്ക് ലഭിക്കുന്ന 'സ്വര്‍ണ്ണ പ്രതിമ'യുടെ വില എത്ര? എന്താണീ 'ഓസ്‌കര്‍ ഇഫക്റ്റ്'