ഐഡിബിഐ ബാങ്കിന്‍റെ പേര് മാറുമോ? പുതിയ പേര് എന്താകും

Published : Feb 05, 2019, 04:13 PM IST
ഐഡിബിഐ ബാങ്കിന്‍റെ പേര് മാറുമോ? പുതിയ പേര് എന്താകും

Synopsis

ബാങ്കിന്‍റെ പേര് മാറ്റുന്നതിനായി ബോര്‍ഡ് യോഗം വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍, ബാങ്കിന്‍റെ പേര് മാറ്റുന്നതിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി ആവശ്യമാണ്. എല്‍ഐസിയ്ക്കാണ് ഇപ്പോള്‍ ബാങ്കിന്‍റെ ഉടമസ്ഥാവകാശം. 

മുംബൈ: ഐഡിബിഐ ബാങ്ക് പേര് മാറ്റാന്‍ പോകുന്നു. എല്‍ഐസി ഐഡിബിഐ ബാങ്ക്, എല്‍ഐസി ബാങ്ക് എന്നീ പേരുകളാണ് പരിഗണിക്കുന്നത്.

ബാങ്കിന്‍റെ പേര് മാറ്റുന്നതിനായി ബോര്‍ഡ് യോഗം വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍, ബാങ്കിന്‍റെ പേര് മാറ്റുന്നതിന് റിസര്‍വ് ബാങ്കിന്‍റെ അനുമതി ആവശ്യമാണ്. എല്‍ഐസിയ്ക്കാണ് ഇപ്പോള്‍ ബാങ്കിന്‍റെ ഉടമസ്ഥാവകാശം. 

ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഐസിഐസിഐ ബാങ്ക് 4,185.48 കോടി രൂപ നഷ്ടത്തിലാണ്. മൊത്തം വരുമാനം 6,190.94 കോടിയായും കുറഞ്ഞു. എന്നാല്‍, ബാങ്കിന്‍റെ അറ്റ നിഷ്ക്രിയ ആസ്തി 14.01 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 16 ശതമാനമായിരുന്നു അറ്റ നിഷ്ക്രിയ ആസ്തി. 
 
PREV
click me!

Recommended Stories

ആദായനികുതി റിട്ടേണില്‍ തെറ്റുപറ്റിയോ? തിരുത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം; ഡിസംബര്‍ 31 കഴിഞ്ഞാല്‍ എന്തുചെയ്യും?
സാംസങ് ഓഹരി വിപണിയിലേക്കോ? നിലപാട് വ്യക്തമാക്കി കമ്പനി