ഇന്ത്യ ഒന്‍പതാമത്തെ ഏറ്റവും വലിയ ബ്രാന്‍ഡ് മൂല്യമുളള രാജ്യം !

By Web TeamFirst Published Oct 22, 2018, 10:48 AM IST
Highlights

ബ്രാന്‍ഡ് ഫിനാന്‍സിന്‍റെ വാര്‍ഷിക നേഷന്‍ ബ്രാന്‍ഡ്സ് റിപ്പോര്‍ട്ടിലാണ് ഇന്ത്യ ഇടം നേടിയത്. 2,15,900 കോടി ഡോളറാണ് ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യം. യുഎസ്സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 

ലണ്ടന്‍: ലോകത്തെ ഏറ്റവും ബ്രാന്‍ഡ് മൂല്യമുളള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ബ്രിട്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടിങ് കമ്പനിയായ ബ്രാന്‍ഡ് ഫിനാന്‍സാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികയാല്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്ഥാനം ലഭിച്ചു. 

ബ്രാന്‍ഡ് ഫിനാന്‍സിന്‍റെ വാര്‍ഷിക നേഷന്‍ ബ്രാന്‍ഡ്സ് റിപ്പോര്‍ട്ടിലാണ് ഇന്ത്യ ഇടം നേടിയത്. 2,15,900 കോടി ഡോളറാണ് ഇന്ത്യയുടെ ബ്രാന്‍ഡ് മൂല്യം. യുഎസ്സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ 23 ശതമാനമാണ് യുഎസ്സിന്‍റെ ബ്രാന്‍ഡ് മൂല്യമുയര്‍ന്നത്. യുഎസ്സിന്‍റെ ബ്രാന്‍ഡ് മൂല്യം 25,89,900 കോടി ഡോളറാണ്. പട്ടികയില്‍ രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 12,77,900 കോടി ‍ഡോളര്‍. 25 ശതമാനമാണ് ചൈനയുടെ വിപണി മൂല്യം വളര്‍ന്നത്. 

ജിഡിപി, ഉപഭോക്തൃ വില്‍പ്പന തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യങ്ങളുടെ മൂല്യം കമ്പനി നിശ്ചയിക്കുന്നത്. ജര്‍മനി, ബ്രിട്ടണ്‍, ഫ്രാന്‍സ്, കാനഡ, ഇറ്റലി, എന്നീ രാജ്യങ്ങളാണ് ബ്രാന്‍ഡ് മൂല്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുളളത്. ബ്രാന്‍ഡ് മൂല്യത്തില്‍ ഏറ്റവും അധികം വളര്‍ച്ച നേടിയ രാജ്യം ജര്‍മനിയാണ്. 28 ശതമാനമാണ് ജര്‍മനിയുടെ മൂല്യം വര്‍ദ്ധിച്ചത്. 

click me!