ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഏകീകരണമുണ്ടാകുമോ?

By Web TeamFirst Published Oct 28, 2018, 10:33 PM IST
Highlights

പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ ടാറ്റയുടെ ശ്രമങ്ങള്‍ നടത്തുന്നതായുളള വാര്‍ത്തകളെ, വ്യോമയാന രംഗത്തിന്‍റെ ഏകീകരണത്തിന്‍റെ സൂചനകളെണെന്നാണ് ഈ മേഖലയിലുളളവരുടെ അഭിപ്രായം. 

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ ഏവിയേഷന്‍ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുകയാണ്. ഫണ്ടിന് വേണ്ടി വലിയ ബുദ്ധിമുട്ടനുഭവിക്കുന്ന ജെറ്റ് എയര്‍വേസിന്‍റെ വാര്‍ത്തകളാണ് ഈ നിരയില്‍ ഏറ്റവും ഒടുവിലായി പുറത്ത് വന്നത്.  

പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ ടാറ്റയുടെ ശ്രമങ്ങള്‍ നടത്തുന്നതായുളള വാര്‍ത്തകളെ, വ്യോമയാന രംഗത്തിന്‍റെ ഏകീകരണത്തിന്‍റെ സൂചനകളെണെന്നാണ് ഈ മേഖലയിലുളളവരുടെ അഭിപ്രായം. ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാനുള്ള ടാറ്റയുടെ ശ്രമം വിജയിച്ചാല്‍ ടാറ്റ സണ്‍സിന്‍റെ വ്യവസായത്തിലെ സാന്നിധ്യം മൂന്ന് കമ്പനികളായി വര്‍ദ്ധിക്കും.

നിലവില്‍ ഇന്ത്യന്‍ വ്യോമയാന മേഖലയിലെ രണ്ട് തന്ത്രപ്രധാനമായ കമ്പനികളില്‍ ടാറ്റയ്ക്ക് ഓഹരിയുണ്ട്. സിംഗപ്പൂര്‍ എയര്‍ലൈനുമായി ചേര്‍ന്നുളള സംയുക്ത സംരംഭമായ വിസ്താരയും ബജറ്റ് എയര്‍ലൈനായ എയര്‍ ഏഷ്യ ഇന്ത്യയിലും ടാറ്റയ്ക്ക് നിര്‍ണ്ണായക സാന്നിധ്യമുണ്ട്. വിസ്താരയില്‍ 51 ശതമാനവും എയര്‍ ഏഷ്യ ഇന്ത്യയില്‍ 49 ശതമാനവുമാണ് ടാറ്റ സണ്‍സിന് ഓഹരിയുളളത്. 

ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാനുളള ടാറ്റയുടെ പദ്ധതി നടപ്പായാല്‍ ഇന്ത്യന്‍ വ്യോമയാന മേഖല രണ്ടോ മൂന്നോ വന്‍കിട കമ്പനികളിലേക്ക് കേന്ദ്രികരിക്കപ്പെടും. അത് പിന്നീട് വ്യോമയാന മേഖലയുടെ ഏകീകരണത്തിലേക്കും നയിക്കപ്പെട്ടേക്കാം. മിക്ക ഇന്ത്യന്‍ വ്യോമയാന കമ്പനികളും നിലവില്‍ നഷ്ടത്തിന്‍റെയും കടത്തിന്‍റെയും പ്രതിസന്ധിയിലാണ്. ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം വ്യോമയാന മേഖലയില്‍ നിരവധി ഏറ്റെടുക്കലുകള്‍ക്ക് ഉടന്‍ അരങ്ങൊരുങ്ങുമെന്നാണ് സൂചനകള്‍. 

click me!