ഇന്ത്യന്‍ ഓഹരി വിപണി നഷ്ടത്തില്‍

By Web TeamFirst Published Dec 4, 2018, 11:56 AM IST
Highlights

അമേരിയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ താത്കാലിക വെടിനിർത്തലിന് ധാരണയായതിനെ തുടർന്ന് ഡോളറിന്‍റെ മൂല്യം കൂടിയിരുന്നു. 

മുംബൈ: ഇന്ത്യൻ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം തുടരുന്നു. സെൻസെക്സ് 135 പോയിന്‍റ് കുറഞ്ഞ് 36,101 ലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. നിഫ്റ്റിയും 29 പോയിന്‍റ് കുറഞ്ഞ് 10,854 പോയിന്‍റിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. 
അമേരിയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധത്തിൽ താത്കാലിക വെടിനിർത്തലിന് ധാരണയായതിനെ തുടർന്ന് ഡോളറിന്‍റെ മൂല്യം കൂടിയിരുന്നു. ഇന്ത്യൻ രൂപ മൂല്യം കുറഞ്ഞ്  ഡോളറിനെതിരെ 70 രൂപ കടന്നതാണ് ഓഹരി വിപണിയിലും നഷ്ടം സംഭവിക്കാൻ കാരണം. 

എച്ച്ഡിഎഫ്സി, എം ആന്‍ഡ് എം, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന ഓഹരികൾ. ഇന്ത്യ ബുള്‍സ് എച്ച്എസ്ജി, യുപിഎല്‍, ഇന്‍ഫോസിസ് എന്നിവയാണ് മികച്ച പ്രകടനം നടത്തുന്ന ഓഹരികള്‍.

click me!