പൊതുവിതരണ രംഗത്ത് സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

By Web TeamFirst Published Feb 10, 2019, 12:47 PM IST
Highlights

ഇ പോസ് മെഷീന്‍ സ്ഥാപിച്ച് സംസ്ഥാനത്തെ റേഷന്‍ വിതരണം സുതാര്യമാക്കി. ഉപഭോക്താവിന് തങ്ങളുടെ റേഷന്‍ വിഹിതം പൊതുവിതരണ കേന്ദ്രത്തില്‍ എത്തിയോ എന്ന് പരിശോധിക്കാവുന്ന ഓണ്‍ലൈന്‍ ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി സോഷ്യല്‍ ഓഡിറ്റിംഗ് ഏര്‍പ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫീസ് ഔദ്യോഗിക  ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ പൊതുവിതരണ സമ്പ്രദായത്തില്‍ കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ നടപ്പാക്കിയ പ്രധാനമാറ്റങ്ങളും ഫേസ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

സംസ്ഥാനത്തെ 14355 റേഷന്‍ കടകളും ഡിജിറ്റലായി.  ഇ പോസ് മെഷീന്‍ സ്ഥാപിച്ച് സംസ്ഥാനത്തെ റേഷന്‍ വിതരണം സുതാര്യമാക്കി. ഉപഭോക്താവിന് തങ്ങളുടെ റേഷന്‍ വിഹിതം പൊതുവിതരണ കേന്ദ്രത്തില്‍ എത്തിയോ എന്ന് പരിശോധിക്കാവുന്ന ഓണ്‍ലൈന്‍ ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം. 

click me!