കെഎസ്എഫ്ഇ പ്രവാസി ചിട്ടികള്‍ ആരംഭിച്ചു

By Web TeamFirst Published Oct 17, 2018, 10:58 AM IST
Highlights

ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഓരോ 5,000 പേരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് കേരളത്തില്‍ വന്നുപോകാനുളള വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കും. 

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടികള്‍ക്ക് ആവേശത്തുടക്കം. യുഎഇയില്‍ നിന്ന് 12,271 പേരാണ് ചിട്ടിയില്‍ ചേര്‍ന്നത്. ഒരു മാസത്തിനകം 1100 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് ആദ്യ ലേലം ദുബായില്‍ നടക്കുമെന്ന് മന്ത്രി ടിഎം തോമസ് ഐസക് അറിയിച്ചു. 

യുഎഇയില്‍ നിന്ന് 72,000 ത്തോളം പേരാണ് ചിട്ടിയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 25 മുതല്‍ വരിസംഖ്യ അടച്ചുതുടങ്ങാം. 25, 30, 40, 50 മാസങ്ങളാണ് ചിട്ടിയുടെ കാലാവധി. 500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടയ്ക്കാവുന്ന ചിട്ടികളുണ്ട് പദ്ധതിയില്‍.

ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ഓരോ 5,000 പേരില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് കേരളത്തില്‍ വന്നുപോകാനുളള വിമാന ടിക്കറ്റ് സമ്മാനമായി ലഭിക്കും. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് കിഫ്ബിയിലൂടെ കേരളത്തില്‍ നടപ്പിലാക്കാന്‍ പോകുന്ന വികസന പദ്ധതികള്‍ക്കായി 10,000 കോടി രൂപയെങ്കിലും പ്രവാസി ചിട്ടി വഴി സമാഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.  
 

click me!