ഗാര്‍ഹിക പാചകവാതക വില വീണ്ടും ഉയര്‍ന്നു

By Web TeamFirst Published Nov 9, 2018, 6:02 PM IST
Highlights

പ്രദേശിക നികുതിക്കും ചരക്ക് നീക്കത്തിന്‍റെ ചെലവിനും അനുസൃതമായി ഓരോ സംസ്ഥാനത്തും എല്‍പിജി സിലണ്ടറിന്‍റെ വിലയില്‍ വ്യത്യാസങ്ങളുണ്ടാകാം. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് പാചക വാതക സിലണ്ടറിന് 2.94 രൂപ കൂടിയിരുന്നു.

ദില്ലി: എല്‍പിജി വിതരണക്കാരുടെ കമ്മീഷന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉയര്‍ത്തിയതിന് പിന്നാലെ പാചകവാതക സിലണ്ടറിന് വില വീണ്ടും വര്‍ദ്ധിച്ചു. സബ്സിഡിയുളള പാചക വാതക സിലണ്ടറിന് രണ്ട് രൂപയാണ് കൂടിയത്. പ്രദേശിക നികുതിക്കും ചരക്ക് നീക്കത്തിന്‍റെ ചെലവിനും അനുസൃതമായി ഓരോ സംസ്ഥാനത്തും എല്‍പിജി സിലണ്ടറിന്‍റെ വിലയില്‍ വ്യത്യാസങ്ങളുണ്ടാകാം. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് പാചക വാതക സിലണ്ടറിന് 2.94 രൂപ കൂടിയിരുന്നു. 

പുതുക്കിയ നിരക്കുകള്‍ പ്രകാരം വിതരണക്കാര്‍ക്ക് 14.2 കിലോഗ്രാം സിലണ്ടറിന് 50.58 രൂപയും അഞ്ച് കിലോഗ്രാമിന്‍റെ സിലണ്ടറിന് 25.29 രൂപയും കമ്മീഷനായി ലഭിക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ഇതിന് മുന്‍പ് 2017 ല്‍ പെട്രോളിയം മന്ത്രാലയം വിതരണക്കാര്‍ക്കുളള കമ്മീഷന്‍ ഉയര്‍ത്തിയിരുന്നു. ഇതോടെ ചെന്നൈയില്‍ 14.2 കിലോഗ്രാം സിലണ്ടറിന് 495.39 രൂപയായി നിരക്ക്. 

click me!