കൊച്ചിയുടെ ട്രാഫിക് ബ്ലോക്കിന് പരിഹാരവുമായി പുതിയ സംവിധാനം

By Web TeamFirst Published Aug 5, 2018, 11:50 AM IST
Highlights

ഓരോ വര്‍ഷവും മൂന്ന് ശതമാനം ആളുകള്‍ വീതം പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് സ്വകാര്യവാഹനങ്ങളിലേക്ക് മാറുകയാണ്

കൊച്ചി: കൊച്ചിയെന്ന് കേള്‍ക്കുമ്പോള്‍ ട്രാഫിക് ബ്ലോക്ക് ആലോചിച്ച് ഇനി മുതല്‍ നെറ്റി ചുളിക്കേണ്ട. പൊതു ഗതാഗത സംവിധാനം എല്ലാ വിഭാഗം ആളുകള്‍ക്കും സുഗമമായി ഉപയോഗിക്കുന്നതിന് സഹായിക്കുന്ന ചലോ ആപ്പ് കൊച്ചിയിലുമെത്തി. 

അര്‍ബന്‍ മാസ് ട്രാന്‍സിറ്റ് കമ്പനിയുടെ (യുഎംടിസി) ആശയത്തെ അടിസ്ഥാനപ്പെടുത്തി ചലോ രൂപം നല്‍കിയ ഈ ആപ്പ് സംസ്ഥാന സര്‍ക്കാരിന്‍റെ സംയോജിത പൊതുഗതാഗത നയത്തിന് ( ഇന്‍ഗ്രേറ്റഡ് പബ്ലിക് ട്രാന്‍സ‍്‍പേര്‍ട്ട് പോളിസി ഓഫ് ഗവണ്‍മെന്‍റ് ഓഫ് കേരള) കീഴിലാണ് കൊച്ചിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.  

ഓരോ വര്‍ഷവും മൂന്ന് ശതമാനം ആളുകള്‍ വീതം പൊതുഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് സ്വകാര്യവാഹനങ്ങളിലേക്ക് മാറുകയാണ്. ഇത് പരിസ്ഥിതി മലിനീകരണം കൂടുന്നതിനും ട്രാഫിക് ബ്ലോക്ക് വര്‍ദ്ധിക്കുന്നതിനും വലിയ രീതിയില്‍ കാരണമാവുന്നുണ്ട്. പൊതുഗതാഗതത്തില്‍  നിന്നുളള സമൂഹത്തിന്‍റെ ഈ പിന്‍മാറ്റം കുറയ്ക്കുകയാണ് ചലോ ആപ്പിന്‍റെ ലക്ഷ്യം. 

കൊച്ചിയില്‍ സുഗമമായ ഗതാഗതം (സീംലെസ് ട്രാന്‍സ്‍പോര്‍ട്ട് ഫോര്‍ കൊച്ചി) എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് കൊച്ചി മെട്രോയുടെ പിന്തുണയുമുണ്ട്. 

   

click me!