
തിരുവനന്തപുരം: കേരളത്തിലെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന് മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാന നഗരത്തില്‍ ഇന്നത്തെ ഇന്ധന വില പെട്രോളിന് 85 രൂപ 61 പൈസയാണ്. ഡീസലിന് വില 79 രൂപ 33 പൈസയും.
കൊച്ചിയില്‍ പെട്രോളിന് 84 രൂപ 27 പൈസയും ഡീസല്‍ വില ലിറ്ററിന് 78 രൂപ 7 പൈസയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 84 രൂപ 53 പൈസയാണ് നിരക്ക്. ഡീസലിന് 78 രൂപ 34 പൈസയും.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ബാരലിന് 84.87 ഡോളറാണ് ഇന്നത്തെ നിരക്ക്.