നവംബറില്‍ സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇടിവ്

Published : Nov 26, 2018, 12:49 PM IST
നവംബറില്‍ സംസ്ഥാനത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ ഇടിവ്

Synopsis

നവംബറില്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് അഞ്ച് രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഡീസലിന് ലിറ്ററിന്‍റെ മുകളില്‍ 4.70 രൂപയുടെ കുറവും ഈ മാസം രേഖപ്പെടുത്തി.

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ക്രൂഡ് ഓയില്‍ വിലയിടിവ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില കുറയാനിടയാക്കുന്നു. നവംബറില്‍ പെട്രോള്‍ വിലയില്‍ ലിറ്ററിന് അഞ്ച് രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഡീസലിന് ലിറ്ററിന്‍റെ മുകളില്‍ 4.70 രൂപയുടെ കുറവും ഈ മാസം രേഖപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 60.20 ഡോളറാണ് ക്രൂഡ് ഓയിലിന്‍റെ ഇപ്പോഴത്തെ നിരക്ക്. തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 77 രൂപ 76 പൈസയാണ് ഇന്നത്തെ നിരക്ക്. ഡീസലിന് 74 രൂപ 35 പൈസയും. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 76 രൂപ 32 പൈസയാണ് നിരക്ക്. ഡീസലിന് 73 രൂപയും. 

കോഴിക്കോട് പെട്രോളിന്‍റെ വില ലിറ്ററിന് 76 രൂപ 57 പൈസയാണ്. ഡീസലിന് ഇത് 73 രൂപ 26 പൈസയും. 

PREV
click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്