പ്രവാസി ചിട്ടി: ആകെ പിരിവ് നാല് കോടിക്ക് മുകളിലേക്ക്

By Web TeamFirst Published Dec 20, 2018, 2:50 PM IST
Highlights

ചിട്ടികളില്‍ ചേരാനായി നിലവില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 18164 ആണ്. ഭൂരിപക്ഷം പേരും 40 മാസം വട്ടമെത്തുന്ന 10 ലക്ഷം രൂപയുടെ ചിട്ടിയിലാണ് ചേര്‍ന്നിരിക്കുന്നത്. 

തിരുവനന്തപുരം: പ്രവാസി ചിട്ടി ലേലം തുടങ്ങി ഒരു മാസം തികയും മുന്‍പേ പിരിവായി കിട്ടിയത് 4.13 കോടി രൂപ. ഇതുവരെയുളള കണക്കുകള്‍ പ്രകാരം പ്രവാസി ചിട്ടിയില്‍ ചേര്‍ന്നവരുടെ എണ്ണം 2151 ആയി ഉയര്‍ന്നു. 

ചിട്ടികളില്‍ ചേരാനായി നിലവില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 18164 ആണ്. ഭൂരിപക്ഷം പേരും 40 മാസം വട്ടമെത്തുന്ന 10 ലക്ഷം രൂപയുടെ ചിട്ടിയിലാണ് ചേര്‍ന്നിരിക്കുന്നത്. 

കെഎസ്എഫ്ഇക്ക് 69 ചിട്ടികളാണുളളത്. ഇതില്‍ 18 എണ്ണത്തില്‍ ആളുകളെ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. ആദ്യമാസം തന്നെ 4.13 കോടി രൂപ ലഭിച്ചത് വച്ച് കണക്കാക്കിയാല്‍ മൂന്ന് വര്‍ഷം കൊണ്ട് (36 മാസം) ഏകദേശം 150 കോടിയോളം രൂപ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതിന്‍റെ ചിറ്റാളന്‍ കമ്മീഷനായി അഞ്ച് ശതമാനം കെഎസ്എഫ്ഇക്ക് വരുമാനമായി ലഭിക്കും.  

click me!