വാജ്പേയിയുടെ ഓര്‍മയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 100 രൂപ നാണയം പുറത്തിറക്കി

Published : Dec 24, 2018, 04:00 PM ISTUpdated : Dec 24, 2018, 08:46 PM IST
വാജ്പേയിയുടെ ഓര്‍മയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 100 രൂപ നാണയം പുറത്തിറക്കി

Synopsis

എല്‍ കെ അദ്വാനി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരും അരുണ്‍ ജെയ്റ്റ്‍ലി അടക്കമുളള കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു

ദില്ലി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ സ്മരണാര്‍ഥം കേന്ദ്ര സര്‍ക്കാര്‍ 100 രൂപ നാണയം പുറത്തിറക്കി. വാജ്പേയി തങ്ങളോടൊപ്പം ഇല്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പ്രകാശനം ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

എല്‍ കെ അദ്വാനി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ എന്നിവരും അരുണ്‍ ജെയ്റ്റ്‍ലി അടക്കമുളള കേന്ദ്ര മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. 35 ഗ്രാം ഭാഗമുളള നാണയത്തില്‍ ഹിന്ദിയിലും ഇംഗ്ലീഷിലും വാജ്പേയിയുടെ പേര് ആലേഖനം ചെയ്തിട്ടുണ്ട്. വാജ്പേയി ജനിച്ച വര്‍ഷമായ 1924 ഉം അന്തരിച്ച വര്‍ഷമായ 2018 ഉം രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ഓഗസ്റ്റ് 16 നാണ് അദ്ദേഹം അന്തരിച്ചത്. 

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍