രൂപയെ രക്ഷിക്കും; അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം

Published : Sep 15, 2018, 10:23 AM ISTUpdated : Sep 19, 2018, 09:26 AM IST
രൂപയെ രക്ഷിക്കും; അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനം

Synopsis

രൂപയുടെ മൂല്യമിടിയുന്നത് തടയാനുള്ള നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ഉന്നതതലയോഗം. അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കും. ലോകവ്യാപാര കരാർ പാലിച്ചും, വിവിധ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചും ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കയറ്റുമതി കൂട്ടാനും വിദേശത്തുനിന്നുള്ള കടം വാങ്ങൽ കൂട്ടാനും തീരുമാനിച്ചു.   

ദില്ലി: രൂപയുടെ മൂല്യമിടിയുന്നത് തടയാനുള്ള നടപടികളെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര ഉന്നതതലയോഗം. അവശ്യ സാധനങ്ങൾ അല്ലാത്തവയുടെ ഇറക്കുമതി വെട്ടിക്കുറയ്ക്കും. ലോകവ്യാപാര കരാർ പാലിച്ചും, വിവിധ മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ചും ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കയറ്റുമതി കൂട്ടാനും വിദേശത്തുനിന്നുള്ള കടം വാങ്ങൽ കൂട്ടാനും തീരുമാനിച്ചു. 

ക്രൂഡോയിൽ വില വർദ്ധനയും വ്യാപാര രംഗത്തെ മത്സരവും അമേരിക്കൻ നയങ്ങളുമാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണമെന്ന് ധനമന്ത്രി പറഞ്ഞു. അരുൺ ജെയ്റ്റ്‌ലിയുടെ വാദം. ഇന്ധനവില അടിക്കടി ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ഉന്നതതലയോഗം ചേര്‍ന്നത്.

ക്രൂഡോയില്‍ വില വര്‍ധിക്കുന്നതും രൂപയുടെ മൂല്യമിടിയുന്നതും ഇന്ധനവില നിയന്ത്രണാതീതമായി ഉയര്‍ത്തുകയാണ്. ഇന്ധനവിലവര്‍ധനവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നേരത്തെ ഭാരത് ബന്ദടക്കമുള്ള പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയുന്നു. രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ പ്രതിഷേധം തുടരുകയാണ്.

അതേസമയം രാജ്യത്ത് പെട്രെളിന്‍റെയും ഡീസലിന്‍റെയും വില ഇന്നും കൂടു. സംസ്ഥാനത്ത് പെട്രോളിന്  പൈസയും ഡീസലിന്  പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.98 രൂപയാണ് വില. ഡീസലിന് 78.73 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയും ഡീസലിന് 78.47 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 84.33 രൂപയും ഡീസലിന് 78.16 രൂപയുമാണ് ഇന്നത്തെ വില.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍