സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ഉപഭോക്താകള്‍ക്ക് ഇന്നുമുതല്‍ ഷോപ്പിങ് പൊടിപൂരം

Published : Oct 16, 2018, 09:53 AM IST
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ഉപഭോക്താകള്‍ക്ക് ഇന്നുമുതല്‍ ഷോപ്പിങ് പൊടിപൂരം

Synopsis

ഫാഷന്‍, ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, യാത്ര തുടങ്ങിയ അനേകം ഉല്‍പ്പന്നങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലാഭത്തില്‍ വാങ്ങാം. 

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോമായ യോനോ ആപ്പ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 16 മുതല്‍ 21 വരെയാണ് വിപണന മേള നടത്തുന്നത്. 

നാല്‍പ്പത് ശതമാനം വരെ കിഴിവും ആകര്‍ഷകമായ വായ്പ പദ്ധതികളും യോനോ ആപ്പ് വിപണന മേളയില്‍ ലഭിക്കും. 14 ഇ -കൊമേഴ്സ് കമ്പനികളാണ് ഷോപ്പിങ് ഉത്സവത്തില്‍ പങ്കെടുക്കുന്നത്. 

ഫാഷന്‍, ഇലക്ട്രോണിക്സ്, ആഭരണങ്ങള്‍, യാത്ര തുടങ്ങിയ അനേകം ഉല്‍പ്പന്നങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലാഭത്തില്‍ വാങ്ങാം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു ബാങ്ക് വിപണന മേള സംഘടിപ്പിക്കുന്നത്. 

PREV
click me!

Recommended Stories

ഗെയിമിംഗിന് ഫീസ്; വാലറ്റില്‍ പണം നിറയ്ക്കാന്‍ ചിലവേറും: ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് മാറ്റങ്ങള്‍ ഇങ്ങനെ
വീട് വെക്കാന്‍ പ്ലാനുണ്ടോ? കുറഞ്ഞ പലിശയുമായി എല്‍ഐസി; എസ്ബിഐയേക്കാള്‍ ലാഭമോ?