സ്വാഗതം ചങ്ങാതി ടു ചങ്ങനാശേരി; റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ഇനി മെത്തയില്‍ ഇരിക്കാം

By Web TeamFirst Published Sep 13, 2018, 6:28 PM IST
Highlights

സ്വാഗതം ചങ്ങാതി ടു ചങ്ങനാശേരി എന്ന് പേരിട്ട പരിപാടി റെയിൽവേ തിരുവനന്തപുരം ഡിവിഷൻ കമേഴ്ഷ്യൽ മാനേജര്‍ അജയ് കൗശിക് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിൽ ഇരിപ്പിടമൊരുക്കി മെത്ത നിര്‍മ്മാതാക്കളായ കെര്‍ലോൺ. റെയിൽവേയുമായി സഹകരിച്ചുള്ള പദ്ധതിയ്ക്ക് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ തുടക്കമായി.

സ്വാഗതം ചങ്ങാതി ടു ചങ്ങനാശേരി എന്ന് പേരിട്ട പരിപാടി റെയിൽവേ തിരുവനന്തപുരം ഡിവിഷൻ കമേഴ്ഷ്യൽ മാനേജര്‍ അജയ് കൗശിക് ഉദ്ഘാടനം ചെയ്തു. കെര്‍ലോൺ എംഡിയും മണിപ്പാൽ ഗ്രൂപ്പ് ചെയര്‍മാനുമായ ടി സുധാകര്‍ പൈ വീഡിയോ സന്ദേശം നൽകി.  

ചങ്ങനാശേരി സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ പ്രധാന കവാടത്തോട് ചേര്‍ന്നാണ് സോഫ സെറ്റികൾ യാത്രക്കാര്‍ക്കായി ഒരുക്കിയത്. ദക്ഷിണേന്ത്യയിലെ 100 സ്റ്റേഷനുകളിൽ സോഫ സെറ്റികൾ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

click me!