രാജ്യത്തെ ആദ്യ 'മഹിളാ മാള്‍' കോഴിക്കോട്ട്‍; വ്യവസായ രംഗത്തെ പുത്തൻചുവടുവെപ്പിന് പിന്നിൽ കുടുംബശ്രീ

Published : Nov 23, 2018, 12:09 PM ISTUpdated : Nov 23, 2018, 12:50 PM IST
രാജ്യത്തെ ആദ്യ 'മഹിളാ മാള്‍' കോഴിക്കോട്ട്‍; വ്യവസായ രംഗത്തെ പുത്തൻചുവടുവെപ്പിന് പിന്നിൽ കുടുംബശ്രീ

Synopsis

അഞ്ച് നിലകളിലായി 36000 ചതുരശ്രഅടി വിസ്തീർണമാണ് മാളിനുള്ളത്. കുടുംബശ്രീ അംഗങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ചെറുകിട ഉത്പന്നങ്ങളുടെ വിപണനത്തിനായി സ്ഥിരം എക്സിബിഷൻ സെന്ററും മൈക്രോബസാറും മാളിനോട് ചേർന്ന് പ്രവർത്തിക്കും. ഫുഡ‌് കോർട്ട‌് കൂടാതെ കുടുംബശ്രീയുടെ കഫേ ശ്രീയും തയ്യാറാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം.

കോഴിക്കോട്: രാജ്യത്തെ ആദ്യ മഹിളാമാള്‍ കോഴിക്കോട്ട് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്‍പ്പറേഷനിലെ കുടുംബശ്രീ സി.ഡി.എസ് യൂണിറ്റാണ് വ്യവസായ രംഗത്തെ പുത്തൻചുവടുവെപ്പിന് പിന്നിൽ.തികച്ചും സ്ത്രീസൗഹൃദമായാണ് മാൾ പ്രവർത്തിക്കുക. പെണ്‍കരുത്തിന്റെ കയ്യൊപ്പ് എന്ന മുദ്രാവാക്യവുമായാണ് മഹിളാമാൾ കോഴിക്കോട് നഗരത്തിൽ പ്രവർത്തനം തുടങ്ങുന്നത്.

ഭരണനിർവ്വഹണം മുതൽ സുരക്ഷാചുമതല വരെ വനിതകളുടെ മേൽനോട്ടത്തിൽ.103 സംരഭ ഗ്രൂപ്പുകളാണ് മാളിലുള്ളത്.ഇതിൽ 70 സംരഭങ്ങൾ കുടുംബശ്രീയുടേതും ബാക്കിയുള്ളവ സ്വകാര്യ വനിതാ സംരഭകരുടേതുമാണ്. വനിതാ വികസന കോർപറേഷൻ ഹെൽപ‌് ഡെസ‌്ക‌്, വനിതാ കോ‐ഓപറേഷൻ ബാങ്ക‌്, കുടുംബ കൗൺസലിങ‌് സെന്റർ തുടങ്ങിയവയും മാളിൽ പ്രവർത്തിക്കും.

അഞ്ച് നിലകളിലായി 36000 ചതുരശ്രഅടി വിസ്തീർണമാണ് മാളിനുള്ളത്. കുടുംബശ്രീ അംഗങ്ങൾ ഉല്‍പ്പാദിപ്പിക്കുന്ന ചെറുകിട ഉത്പന്നങ്ങളുടെ വിപണനത്തിനായി സ്ഥിരം എക്സിബിഷൻ സെന്ററും മൈക്രോബസാറും മാളിനോട് ചേർന്ന് പ്രവർത്തിക്കും. ഫുഡ‌് കോർട്ട‌് കൂടാതെ കുടുംബശ്രീയുടെ കഫേ ശ്രീയും തയ്യാറാണ്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തന സമയം.

PREV
click me!

Recommended Stories

ബഹിരാകാശത്ത് ഡാറ്റാ സെന്റര്‍; പിച്ചൈയുടെ സ്വപ്നപദ്ധതിക്ക് മസ്‌കിന്റെ മറുപടി: തരംഗമായി പിച്ചൈയുടെ ക്രിസ്മസ് ചിത്രവും
2026-ലേക്ക് കരുതലോടെ; സമ്പാദ്യം സുരക്ഷിതമാക്കാന്‍ ഈ 6 കാര്യങ്ങള്‍ മറക്കരുത്