കുടിവെള്ള കമ്പനികളുടെ കൊള്ള തടയാന്‍ സപ്ലൈകോയുടെ കുപ്പിവെള്ളം വരുന്നു

By Web TeamFirst Published Apr 14, 2019, 6:48 AM IST
Highlights

ദാഹമകറ്റാന്‍ ഒരു കുപ്പി വെളള്ളം വാങ്ങണമെങ്കില്‍ 20 രൂപ കൊടുക്കണം.സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് വില്‍പ്പന വില 12 രൂപയായി കുറക്കാമെന്ന് കഴിഞ്ഞ വര്‍ഷം നിര്‍മ്മാതാക്കള്‍ സമ്മതിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായില്ല. 

തിരുവനന്തപുരം: കുപ്പിവെള്ള കമ്പനികളുടെ കൊളളക്ക് തടയിടാന്‍ സപ്ലൈകോ രംഗത്ത്. പൊതുവിപണിയില്‍ 20 രൂപക്ക് വില്‍ക്കുന്ന കുപ്പിവെള്ളം 11 രൂപക്കാണ് സപ്ലൈകോ രംഗത്തിറിക്കിയിരിക്കുന്നത്. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്‍റെ വില്‍പ്പന വില ഏകീകരിക്കാനുളള നടപടി തെരഞ്ഞെടുപ്പിന് ശേഷം ഉണ്ടാകുമെന്നാണ് സൂചന.

കൊടുംചൂടില്‍ കേരളത്തിലെ കുടിവെള്ളവിപണിക്ക് ഇത് നല്ല കാലമാണ്. ദാഹമകറ്റാന്‍ ഒരു കുപ്പി വെളള്ളം വാങ്ങണമെങ്കില്‍ 20 രൂപ കൊടുക്കണം.സര്‍ക്കാരിന്‍റെ ഇടപെടലിനെ തുടര്‍ന്ന് വില്‍പ്പന വില 12 രൂപയായി കുറക്കാമെന്ന് കഴിഞ്ഞ വര്‍ഷം നിര്‍മ്മാതാക്കള്‍ സമ്മതിച്ചിരുന്നുവെങ്കിലും ഇതുവരെ നടപ്പിലായില്ല. 

ചില വന്‍കിടക്കാരുടെ കൊള്ളലാഭ താത്പര്യമാണ് ഇതിന് തടസ്സമായത്.വേനലില്‍ വലയുന്ന മലയാളിക്ക് ചെറിയആശ്വാസം എന്ന ലക്ഷ്യവുമായാണ് സപ്ളൈകോയുടെ ഔട്ലെറ്റ്കളിലൂടെ കുപ്പിവെള്ളം 11 രൂപക്ക് നല്‍കുന്നത്.പ്രാദേശികാടിസ്ഥാനത്തില്‍ കരാറുണ്ടാക്കിയാണ് 11 രൂപക്ക് കുപ്പിവെള്ളം വില്‍പ്പനക്കെത്തിക്കിക്കുന്നത്. 8 രൂപ 11 പൈസക്കാണ് നിര്‍മ്മാതാക്കള്‍ സപ്ലൈകോക്ക് കുപ്പിവെള്ളം നല്‍കുന്നത്. ഇറക്കുകൂലിയും, ന്യായമായ ലാഭവും ചേര്‍ത്താണ് 11 രൂപക്ക് വില്‍ക്കുന്നത്.

സംസ്ഥാന വ്യാപകമായി കുപ്പിവെള്ളത്തിന്‍റെ വില്‍പ്പനവില ഏകീകരിക്കാനുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് ഭക്ഷ്യസിവില്‍ സപ്ളൈസ് മന്ത്രി എ.തിലോത്തമന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

click me!