ജീവനക്കാരുടെ ഇപിഎഫിന് സർക്കാർ സബ്സിഡി: ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന ആർക്കെല്ലാം ഗുണകരം?

By Web TeamFirst Published Nov 12, 2020, 5:46 PM IST
Highlights

ആത്മനിര്‍ഭര്‍ ഭാരത് 3.0 രൂപരേഖയ്ക്ക് കീഴില്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പേരിലായിരിക്കും പദ്ധതി നടപ്പാക്കുക.  
 

കൊവിഡ് -19 സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വർധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രത്യേക സബ്സിഡി പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ആത്മനിർഭർ ഭാരത് റോസ്ഗർ യോജന പദ്ധതിക്ക് കീഴിലാണ് സബ്സിഡി ഇളവുകൾ ലഭിക്കുക. ഈ പദ്ധതി പ്രകാരം, പുതിയ നിയമനം നടത്തുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക ഇപിഎഫ് സബ്സിഡി ലഭിക്കും. ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ രണ്ട് വർഷത്തേക്ക് ഇപിഎഫ് സ്റ്റാറ്റ്യൂട്ടറി സബ്സിഡി നൽകും.

ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്ന 15,000 രൂപയിൽ താഴെ വേതനമുളള ഏതൊരു പുതിയ ജീവനക്കാരനും ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. ജീവനക്കാരുടെ സംഭാവനയും (12%) തൊഴിലുടമയുടെ സംഭാവനയും (12%) അടക്കം വേതനത്തിന്റെ 24% സ്ഥാപനങ്ങൾക്ക് സബ്സിഡി നൽകുമെന്ന് ധനമന്ത്രി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ആത്മനിഭർ ഭാരത് റോസ്ഗാർ യോജന ആരംഭിച്ചിരിക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് 3.0 രൂപരേഖയ്ക്ക് കീഴില്‍ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജന എന്ന പേരിലായിരിക്കും പദ്ധതി നടപ്പാക്കുക.  

പദ്ധതി 2021 ജൂൺ വരെ

ആത്മനിർഭർ ഭാരത് റോസ്ഗർ യോജനയ്ക്ക് 2020 ഒക്ടോബർ ഒന്ന് മുതൽ മുൻകാല പ്രാബല്യമുണ്ട്. 2020 ഒക്ടോബർ ഒന്ന് മുതൽ 2021 ജൂൺ 30 വരെ സർക്കാർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പുതിയ ജീവനക്കാരെ നിയമിക്കുകയാണെങ്കിൽ, അടുത്ത രണ്ട് വർഷത്തേക്ക് സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും. 1000 ത്തിന് മുകളിൽ ജീവനക്കാരുളള സ്ഥാപനങ്ങളിൽ ജീവനക്കാരുടെ വിഹിതം മാത്രമാകും സർക്കാർ സബ്സിഡിയായി ലഭിക്കുക. ആയിരത്തിന് താഴെ ജീവനക്കാരുളള ഇടങ്ങളിൽ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും വി​ഹിതം സർക്കാർ വഹിക്കും. 

2020 മാർച്ച് 1 മുതൽ COVID-19 പകർച്ചവ്യാധി സമയത്ത് ജോലിയിൽ നിന്ന് പുറത്തു പോകേണ്ടിവരുകയും 2020 ഒക്ടോബർ 1-നോ അതിനുശേഷമോ ജോലി ചെയ്യുന്ന 15,000 രൂപയിൽ താഴെയുള്ള പ്രതിമാസ വേതനം ലഭിക്കുന്ന ഇപിഎഫ് അംഗങ്ങളെയും ഈ പദ്ധതി ഉൾക്കൊള്ളുന്നു.

2020 സെപ്റ്റംബറിലെ ജീവനക്കാരുടെ റഫറൻസ് ബേസുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ജീവനക്കാരെ ചേർത്താൽ ആത്മ നിർഭർ ഭാരത് റോസ്ഗർ യോജന ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളെ പരിരക്ഷിക്കും. 50 ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കായി കുറഞ്ഞത് രണ്ട് പുതിയ ജീവനക്കാരെ ഈ വ്യവസ്ഥ ചേർക്കും. 50 ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് കുറഞ്ഞത് അഞ്ച് പുതിയ ജോലികൾ നൽകേണ്ടിവരും. 2021 ജൂൺ 30 വരെ ഈ പദ്ധതി ബാധകമാകും.

click me!