Latest Videos

യുവജനങ്ങള്‍ക്കായി ലിബര്‍ട്ടി സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ച് ആക്‌സിസ് ബാങ്ക്

By Web TeamFirst Published Aug 28, 2020, 3:57 PM IST
Highlights

വര്‍ഷം 20,000 രൂപ കവറേജുള്ള ഹോസ്പിറ്റല്‍ കാഷ് ഇന്‍ഷുറന്‍സും അക്കൗണ്ടിനൊപ്പം ലഭിക്കും. 

മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഇന്ത്യന്‍ യുവജനങ്ങള്‍ക്കായി ലിബര്‍ട്ടി സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ചു. നൂതനമായ ഈ സേവിങ്‌സ് അക്കൗണ്ടിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രതിമാസ മിനിമം ബാലന്‍സ് 25,000 രൂപ നിലനിര്‍ത്താനോ അല്ലെങ്കില്‍ അത്രയും തന്നെ തുക ഓരോ മാസവും ലിബര്‍ട്ടി ഡെബിറ്റ് കാര്‍ഡ് വഴി ചെലവഴിക്കാനോ അവസരം നല്‍കുന്ന രീതിയിലാണ് സംവിധാനം തയ്യാറാക്കിയിരിക്കുന്നതെന്ന് ആക്സിസ് ബാങ്ക് വ്യക്തമാക്കി. 

വര്‍ഷം 20,000 രൂപ കവറേജുള്ള ഹോസ്പിറ്റല്‍ കാഷ് ഇന്‍ഷുറന്‍സും അക്കൗണ്ടിനൊപ്പം ലഭിക്കും. കോവിഡ്-19 ഉള്‍പ്പെടെയുള്ള ആശുപത്രി ചെലവ് കവറേജിലുണ്ട്. ഇത്തരത്തില്‍ കവറേജുള്ള രാജ്യത്തെ ആദ്യ സേവിങ്‌സ് അക്കൗണ്ടാണിതെന്നാണ് ബാങ്കിന്റെ അവകാശവാദം.

 35 വയസില്‍ താഴെയുള്ള വര്‍ക്കിങ് ക്ലാസിന്റെ ജീവിതശൈലിക്ക് അനുയോജ്യമായിട്ടാണ് ലിബര്‍ട്ടി സേവിങ്‌സ് അക്കൗണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഒരുപാട് നേട്ടങ്ങള്‍ ലഭിക്കുന്ന തരത്തിലാണ് ലിബര്‍ട്ടി അക്കൗണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഓരോ വാരാന്ത്യവും ഭക്ഷണം, വിനോദം, ഷോപ്പിങ്, യാത്ര തുടങ്ങിയവയ്ക്കായി ചെലവഴിച്ചതിന്റെ അഞ്ച് ശതമാനം കാഷ് ബാക്ക് ലഭിക്കും. വാര്‍ഷികമായി ലഭിക്കുന്ന 15,000 രൂപയുടെ നേട്ടങ്ങളില്‍ ഉള്‍പ്പെട്ടതാണ് ഈ ബാങ്കിം​ഗ് ഉൽപ്പന്നമെന്ന് ബാങ്ക് അറിയിച്ചു. 

click me!