കാനറ ബാങ്കിന്റെ എംസിഎല്‍ആര്‍ നിരക്കുകളില്‍ മാറ്റമില്ല

Published : Dec 08, 2020, 06:24 PM IST
കാനറ ബാങ്കിന്റെ എംസിഎല്‍ആര്‍ നിരക്കുകളില്‍ മാറ്റമില്ല

Synopsis

റിപ്പോ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 6.90 ശതമാനമായും തുടരും. 

ചെന്നൈ: കാനറ ബാങ്ക് മാര്‍ജിനല്‍ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തി. ഇതോടെ വിവിധ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരും. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ നിരക്ക് 6.80 ശതമാനം മുതല്‍ 7.35 ശതമാനം വരെയാണ്. 

ഡിസംബര്‍ ഏഴു മുതല്‍ വായ്പകള്‍ ഈ നിരക്ക് വീണ്ടും തുടരും. റിപ്പോ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 6.90 ശതമാനമായും തുടരും. വായ്പയ്ക്ക് ഈടാക്കാവുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍).

PREV
click me!

Recommended Stories

'ക്രെഡിറ്റ് കാർഡ് ബിൽ 50,000 രൂപ! ഇപ്പോൾ 3,000 അടയ്ച്ചാലും മതി'; മിനിമം ഡ്യൂ തുക മാത്രം അടക്കുന്നതിലെ അപകടം
ഫിൻഫ്ലുവൻസർമാരുടെ തള്ളിൽ വീഴുന്ന 'ജെൻ സി'; സോഷ്യൽ മീഡിയ ഉപദേശങ്ങളും അപകട സാധ്യതകളും