ഇപിഎഫ് നിയമങ്ങളിൽ ഇളവ്, വനിതകൾക്ക് 500 രൂപ വീതം ലഭിക്കും; കേന്ദ്ര ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ

By Web TeamFirst Published Mar 26, 2020, 2:28 PM IST
Highlights

100 ജീവനക്കാർ വരെ ഉള്ള സ്ഥാപനങ്ങളിൽ ഇത് ബാധകമാണ്. 

ദില്ലി: കൊറോണ വൈറസ് ലോക്ക് ഡൗൺ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന്, ഇപിഎഫ് നിയമങ്ങളിൽ ഇളവ് വരുത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് നടത്തിയ പ്രഖ്യാപനമനുസരിച്ച്, ഒരു ഇപി‌എഫ്‌ഒ വരിക്കാരന് 75% ബാലൻസ് അല്ലെങ്കിൽ മൂന്ന് മാസ വേതനം, ഏതാണോ കുറവ് അത് തിരികെ നൽകേണ്ടാത്ത അഡ്വാൻസായി പിൻവലിക്കാൻ കഴിയും.

തൊഴിലുടമയും ജീവനക്കാരും ചേർന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്ക് (ഇപിഎഫ്) അടയ്ക്കുന്ന തുക അടുത്ത മൂന്ന് മാസത്തേക്ക് കേന്ദ്ര സർക്കാർ നൽകും. 100 ജീവനക്കാർ വരെ ഉള്ള സ്ഥാപനങ്ങളിൽ ഇത് ബാധകമാണ്, അവരിൽ 90% പേരും 15,000 ൽ താഴെ വരുമാനം നേടുന്നവരും ആയിരിക്കണം.

കൊറോണ വൈറസ് ലോക്ക്ഡൗൺ മൂലം പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായി ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ച 1.7 ലക്ഷം കോടി രൂപയുടെ ഗരീബ് കല്യാൺ പാക്കേജിന്റെ ഭാഗമാണിത്.

നേരിട്ടുള്ള കൈമാറ്റത്തിലൂടെ അടുത്ത മൂന്ന് മാസത്തേക്ക് വനിത ജൻ ധൻ അക്കൗണ്ട് ഉടമകൾക്ക് പ്രതിമാസം 500 രൂപ കേന്ദ്ര സർക്കാർ നൽകും. ഏകദേശം 20 കോടി അക്കൗണ്ട് ഉടമകൾക്ക് ഇത് ഗുണം ചെയ്യും.

രാജ്യത്തെ എല്ലാ ജനങ്ങൾക്കും ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാൻ മന്ത്രി ജൻ ധൻ യോജന (പിഎംജെഡിവൈ) 2014 ഓഗസ്റ്റിൽ ആരംഭിച്ചത്.

click me!