ഭവനവായ്പ അടയ്ക്കാന്‍ പിഎഫ് പണം എടുക്കണോ? നികുതിയും വിരമിക്കല്‍ സമ്പാദ്യവും മറക്കരുത്

Published : Nov 29, 2026, 12:26 PM IST
home loan repayment epf

Synopsis

നിശ്ചിത യോഗ്യതാ വ്യവസ്ഥകള്‍ പാലിച്ചശേഷം മാത്രമേ നിലവിലുള്ള ഭവനവായ്പ തിരിച്ചടയ്ക്കാന്‍ ഇപിഎഫ് തുക പിന്‍വലിക്കാവൂ.പിഎഫില്‍നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഭവനവായ്പയ്ക്ക് നല്‍കുന്നതെങ്കില്‍, പിഎഫ് പണം ഉപയോഗിച്ച് വായ്പ അടയ്ക്കുന്നത് ആകര്‍ഷകമായി തോന്നാം. എന്നാല്‍, വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യമാണ് ഇപിഎഫ് എന്ന കാര്യം മറക്കരുത്.

ഭവനവായ്പയുടെ ബാധ്യത കുറയ്ക്കാന്‍ പിഎഫ് അക്കൗണ്ടിലെ പണം ഉപയോഗിച്ചാലോ? വായ്പ തിരിച്ചടവിന്റെ ഭാരം അനുഭവിക്കുന്ന പലരും ആലോചിക്കുന്ന കാര്യമാണിത്. നിശ്ചിത യോഗ്യതകള്‍ പാലിക്കുന്ന അംഗങ്ങള്‍ക്ക് നിലവിലുള്ള ഭവനവായ്പ തിരിച്ചടയ്ക്കാന്‍ ഇപിഎഫ് സമ്പാദ്യം ഉപയോഗിക്കാന്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കുന്നുണ്ട്. എന്നാല്‍, ഇപ്പോഴത്തെ കടബാധ്യത കുറയ്ക്കാന്‍ പണം പിന്‍വലിക്കുമ്പോള്‍ വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യത്തെ അത് എങ്ങനെ ബാധിക്കുമെന്നുകൂടി കണക്കിലെടുക്കണം.

12 മാസത്തെ അംഗത്വം; 75 ശതമാനം വരെ പിന്‍വലിക്കാം

12 മാസത്തെ അംഗത്വം പൂര്‍ത്തിയാക്കിയവര്‍ക്ക് ഭവനവായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ള ഭവന ആവശ്യങ്ങള്‍ക്കായി പിഎഫ് സമ്പാദ്യത്തിന്റെ 75 ശതമാനം വരെ പിന്‍വലിക്കാം. ഭവന ആവശ്യങ്ങള്‍ക്കുള്ള പിന്‍വലിക്കലുകള്‍ ഒറ്റ വിഭാഗത്തിനു കീഴിലാക്കിയിട്ടുണ്ട്. അക്കൗണ്ടില്‍ കുറഞ്ഞത് 25 ശതമാനം തുക നിലനിര്‍ത്തണമെന്ന വ്യവസ്ഥയോടെ അഞ്ചുതവണ വരെ ഈ സൗകര്യം ഉപയോഗിക്കാം.

പണം പിന്‍വലിക്കാം; പക്ഷേ നികുതി ഒഴിവാകുമോ?

അംഗത്വ കാലാവധി 12 മാസമായി കുറച്ചതുകൊണ്ട് നികുതിയുമായി ബന്ധപ്പെട്ട അഞ്ചുവര്‍ഷ വ്യവസ്ഥയും ഒഴിവായെന്ന് കരുതരുതെന്നാണ് നികുതി വിദഗ്ധരുടെ മുന്നറിയിപ്പ്. തുടര്‍ച്ചയായി അഞ്ചുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ശേഷമുള്ള പിന്‍വലിക്കലുകള്‍ പൊതുവേ നികുതിരഹിതമാണ്. എന്നാല്‍, അതിനു മുന്‍പ് പണം പിന്‍വലിച്ചാല്‍ നികുതി ബാധകമായേക്കാം. ജോലി മാറിയപ്പോള്‍ പിഎഫ് തുക പിന്‍വലിക്കാതെ പുതിയ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ മുന്‍ ജോലിയിലെ സേവനകാലവും കണക്കിലെടുക്കും.പിന്‍വലിക്കുന്ന തുക നികുതിക്ക് വിധേയവും 50,000 രൂപയോ അതില്‍ കൂടുതലോ ആണെങ്കില്‍, പാന്‍ വിവരങ്ങള്‍ നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ 10 ശതമാനം ടിഡിഎസ് ബാധകമായേക്കാം. അതേസമയം, അര്‍ഹരായ അംഗങ്ങള്‍ക്ക് ഫോം 121 ഉപയോഗിച്ച് ഇളവ് ആവശ്യപ്പെടാമെന്നും അവര്‍ വ്യക്തമാക്കുന്നു.

വായ്പ അടയ്ക്കാന്‍ പിഎഫ് ഉപയോഗിക്കുന്നത് നേട്ടമാണോ?

നിശ്ചിത യോഗ്യതാ വ്യവസ്ഥകള്‍ പാലിച്ചശേഷം മാത്രമേ നിലവിലുള്ള ഭവനവായ്പ തിരിച്ചടയ്ക്കാന്‍ ഇപിഎഫ് തുക പിന്‍വലിക്കാവൂ .പിഎഫില്‍നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ ഉയര്‍ന്ന പലിശയാണ് ഭവനവായ്പയ്ക്ക് നല്‍കുന്നതെങ്കില്‍, പിഎഫ് പണം ഉപയോഗിച്ച് വായ്പ അടയ്ക്കുന്നത് ആകര്‍ഷകമായി തോന്നാം. എന്നാല്‍, വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യമാണ് ഇപിഎഫ് എന്ന കാര്യം മറക്കരുത്. ദീര്‍ഘകാലം പണം അക്കൗണ്ടില്‍ തുടരുമ്പോള്‍ പലിശയ്ക്കും പലിശ ലഭിക്കുന്ന കൂട്ടുപലിശയുടെ നേട്ടമുണ്ട്.നേരത്തേ പണം പിന്‍വലിക്കുന്നത് വിരമിക്കല്‍ സമ്പാദ്യത്തെ കാര്യമായി ബാധിക്കാം.

PREV
Read more Articles on
click me!

Recommended Stories

കുട്ടിയുടെ വിദ്യാഭ്യാസ ചെലവ്: ഇന്ന് തന്നെ കണക്കുകൂട്ടിയില്ലെങ്കില്‍ നാളെ ലക്ഷ്യം കൈവിട്ടേക്കാം
വായ്പയ്ക്ക് ജാമ്യം നില്‍ക്കുകയാണോ? ഒരു ഒപ്പ് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെയും ബാധിക്കാം