ഐസിഐസിഐ ബാങ്ക്-എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു

By Web TeamFirst Published Jul 21, 2021, 12:56 PM IST
Highlights

ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റഫോം, മൊബൈല്‍ ബാങ്കിങ് ആപ്പ്, ഐമൊബൈല്‍ പേ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കാര്‍ഡിന് അപേക്ഷിക്കാം.

മുംബൈ: ഐസിഐസിഐ ബാങ്ക് ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്ന് സംയുക്തമായി 'ഐസിഐസിഐ ബാങ്ക് എച്ച്പിസിഎല്‍ സൂപ്പര്‍ സേവര്‍ ക്രെഡിറ്റ് കാര്‍ഡ്' അവതരിപ്പിച്ചു. ഈ വിഭാഗത്തില്‍ ഏറ്റവും മികച്ച നേട്ടങ്ങളാണ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ചെയ്യുന്നതെന്ന് ബാങ്ക് അഭിപ്രായപ്പെട്ടു.

ഇന്ധനം, ഇലക്ട്രിസിറ്റി, മൊബൈല്‍, ഡിപാര്‍ട്ട്മെന്റ് സ്റ്റോര്‍, ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍, മറ്റ് ആവശ്യങ്ങള്‍ക്കുമെല്ലാം ഒട്ടേറെ ആനുകൂല്യങ്ങളാണ് ഈ വിസ കാര്‍ഡ് നല്‍കുന്നത്.

ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റഫോം, മൊബൈല്‍ ബാങ്കിങ് ആപ്പ്, ഐമൊബൈല്‍ പേ എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കാര്‍ഡിന് അപേക്ഷിക്കാം. ഉപഭോക്താക്കള്‍ക്ക് 100 ശതമാനം സ്പര്‍ശന രഹിതമായ ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും. ഫിസിക്കല്‍ കാര്‍ഡ് ഉടമയ്ക്ക് ഐസിഐസിഐ ബാങ്ക് അയക്കും. ഉപഭോക്താക്കള്‍ക്ക് ഇടപാടുകളും ക്രെഡിറ്റ് പരിധിയും ഐ മൊബൈല്‍ പേ ആപ്പിലൂടെ സെറ്റ് ചെയ്യാമെന്നും ബാങ്ക് വ്യക്തമാക്കി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!