
തിരുവനന്തപുരം: ശമ്പള അക്കൗണ്ട് ഉപഭോക്താള്‍ക്ക് തത്സമയം ഓവര്‍ ഡ്രാഫ്റ്റ് ലഭ്യമാക്കുന്ന 'ഇന്‍സ്റ്റാ ഫ്‌ളെക്‌സി കാഷ്' സൗകര്യവുമായി ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം വഴിയാണ് കടലാസ് രഹിതമായാണ് ഓവര്‍ഡ്രാഫ്റ്റ് അനുമതി ലഭിക്കുക. ശാഖ സന്ദര്‍ശിക്കാതെ എവിടെനിന്നും ഒ.ഡിക്ക് അപേക്ഷിക്കാം. നാല്പത്തിയെട്ടു മണിക്കൂറിനുള്ളില്‍ ഇതിന് അനുമതി ലഭിക്കുകയും ചെയ്യും.
അക്കൗണ്ട് ഉടമയുടെ ശമ്പളത്തിന്റെ മൂന്നിരട്ടിവരെയാണ് ഓവര്‍ ഡ്രാഫ്റ്റായി അനുവദിക്കുകയെന്ന് ഐസിഐസിഐ ബാങ്ക് അണ്‍സെക്വേഡ് അസറ്റ് ഹെഡ് സുദിപ്ത റോയ് പറഞ്ഞു. ഇടപാടുകാരന്‍ ഉപയോഗിക്കുന്ന തുകയ്ക്കാണ് പലിശ ഈടാക്കുകയെന്നും ഓരോ മാസവും പലിശയടച്ചുകൊണ്ട് സൗകര്യപ്രദമായുള്ള തിരച്ചടവാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും ഓട്ടോമാറ്റിക്കായി ഓവര്‍ ഡ്രാഫ്റ്റ് സൗകര്യം പുതുക്കുകയും ചെയ്യാമെന്നും ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി.