Latest Videos

റിസ്ക്ക് എടുക്കുന്ന ന്യൂജെൻ തലമുറ; ചെറിയ സ്കീമുകൾ വേണ്ട, മ്യുച്ചൽ ഫണ്ടുകളിൽ എസ്ഐപി വഴി നിക്ഷേപിക്കുന്നവർ കൂടി

By Web TeamFirst Published Jul 16, 2023, 5:33 PM IST
Highlights

എസ്ഐപി വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ജൂൺ മാസത്തിൽ മാത്രം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാ‍ൻ വഴി 27.8 ലക്ഷം പുതിയ അക്കൗണ്ടുകളാണ് ഓപ്പൺ ചെയ്തത്.

റിസ്ക് എടുക്കാൻ വലിയ മടിയില്ലാത്തവരാണ് ന്യൂജെൻ തലമുറയിൽ കൂടുതലും. ചെറിയ സ്കീമുകളിൽ പണം നിക്ഷേപിച്ച് കണ്ണിലെണ്ണയൊഴിച്ച്  കാത്തു കാത്തിരിക്കാനൊന്നും പലർക്കും താൽപര്യമില്ല. കുറച്ചു കാലം മുൻപ് വരെ, ആളുകൾ കൈവയ്ക്കാൻ മടിച്ചിരുന്ന മ്യുച്ചൽ ഫണ്ടുകളിൽ എസ്ഐപി വഴി നിക്ഷേപിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ ഉയർച്ച ഉണ്ടായത് അടുത്തിടെയാണ്. ഇത് വാസ്തവമാണെന്നാണ് പുതിയ കണക്കുകളും വ്യക്തമാക്കുന്നത്.

എസ്ഐപി വഴി നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തിൽ റെക്കോഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ജൂൺ മാസത്തിൽ മാത്രം സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാ‍ൻ വഴി 27.8 ലക്ഷം പുതിയ അക്കൗണ്ടുകളാണ് ഓപ്പൺ ചെയ്തത്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2021 സെപ്റ്റംബർ മാസത്തിലെ 26.8 ലക്ഷത്തിന്റെ റെക്കോഡാണ് ഇക്കഴിഞ്ഞ ജൂൺ മാസത്തിൽ മറികടന്നിരിക്കുന്നത്.

കഴിഞ്ഞ 12 മാസത്തിനിടെ പ്രതിമാസം ശരാശരി 21.2 ലക്ഷം പുതിയ എസ്‌ഐപി അക്കൗണ്ടുകളാണ് ഓപ്പൺ ചെയ്തത്. ഒരു വർഷം 2.60 കോടി അക്കൗണ്ടുകൾ തുറന്നു. എസ്ഐപി അക്കൗണ്ടുകളിലെ ഓരോ മാസത്തെയും ശരാശരി  നിക്ഷേപം 2,214 രൂപയാണ്. അഞ്ച് വർഷം മുമ്പ് ഇത് അഞ്ച് വർഷം മുമ്പ് 3,304 രൂപ ആയിരുന്നു.ജൂണിൽ മൊത്തം എസ്‌ഐ‌പി അക്കൗണ്ട് രജിസ്‌ട്രേഷനുകൾ 1.25 ലക്ഷമാണ്. 18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മൊത്തം എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം  6.70 കോടിയിലെത്തി.

എസ്ഐപി അക്കൗണ്ടുകളുടെ ശരാശരി പോർട്ട്‌ഫോളിയോ മൂല്യം 1.2 ലക്ഷം കോടി രൂപയായും ഉയർന്നു. ഇത് ഇരുപത് മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. തുടർച്ചയായ രണ്ടാം മാസവും എസ്‌ഐപി നിക്ഷേപം 14,000 കോടി രൂപയ്ക്ക് മുകളിലാണ്. അതുകൊണ്ടുതന്നെ, 12 മാസത്തെ ക്യുമുലേറ്റീവ് എസ്‌ഐ‌പി നിക്ഷേപം 1.6 ലക്ഷം കോടി രൂപയായി ഉയർന്നു. മികച്ച വരവിനൊപ്പം, മൂലധന മൂല്യവും ഉയർന്നതെടെ  എസ്‌ഐ‌പി-ലിങ്ക്ഡ് ഫണ്ടുകളുടെ മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികൾ ജൂണിൽ 7.9 ലക്ഷം കോടി രൂപയിലെത്തി.

ഭർത്താവിന്റെ തോളിൽ പിടിച്ച് പാറയിലിരിക്കെ ആഞ്ഞടിച്ച് തിരമാല; മക്കൾ നോക്കിനിൽക്കേ യുവതിയെ കാണാതായി, വീഡിയോ

click me!