റിസർവ് ബാങ്ക് സ്വർണ ബോണ്ടുകളിലെ നിക്ഷേപത്തെ സംബന്ധിച്ച കണക്കുകൾ വ്യക്തമാക്കി ധനമന്ത്രി

By Web TeamFirst Published Aug 9, 2021, 7:37 PM IST
Highlights

എസ് ജി ബി പദ്ധതിയിൽ പൊതുജനങ്ങളുടെ പിന്തുണയുടെ ഫലമായി 2015-16 മുതൽ 31,290 കോടി രൂപ നിക്ഷേപമായി എത്തിയതായി ധനമന്ത്രി വ്യക്തമാക്കി.

ദില്ലി: 2015 ൽ ആരംഭിച്ചതിനുശേഷം സോവറിൻ ഗോൾഡ് ബോണ്ട് (എസ്ജിബി) പദ്ധതിയിൽ നിന്ന് സർക്കാർ 31,290 കോടി രൂപ ശേഖരിച്ചുവെന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിനെ അറിയിച്ചു.

ഇതര സാമ്പത്തിക ആസ്തി വികസിപ്പിക്കുകയെന്ന പ്രധാന ലക്ഷ്യത്തോടെയും ഭൗതിക സ്വർണം വാങ്ങുന്നതിനും കൈവശം വയ്ക്കുന്നതിനും പകരമായി, എസ്ജിബി സ്കീമിനെ 2015 നവംബറിലാണ് സർക്കാർ കൊണ്ടുവന്നത്. 

എസ് ജി ബി പദ്ധതിയിൽ പൊതുജനങ്ങളുടെ പിന്തുണയുടെ ഫലമായി 2015-16 മുതൽ 31,290 കോടി രൂപ നിക്ഷേപമായി എത്തിയതായി ധനമന്ത്രി വ്യക്തമാക്കി. ഇന്ത്യൻ സർക്കാരിനുവേണ്ടി ബോണ്ടുകൾ റിസർവ് ബാങ്ക് ആണ് ഇഷ്യു ചെയ്യുന്നത്. കൂടാതെ ഇത്തരം നിക്ഷേപത്തിന് ഉയർന്ന ഗ്യാരൻറിയും റിസർവ് ബാങ്ക് വാ​ഗ്ദാനം ചെയ്യുന്നു. 

“ബോണ്ടുകൾ റസിഡന്റ് ഇന്ത്യൻ സ്ഥാപനങ്ങൾക്ക് വിൽക്കാൻ പരിമിതപ്പെടുത്തിയിരിക്കുന്നു. നിക്ഷേപ പരിധി നിലവിൽ ഒരു സാമ്പത്തിക വർഷത്തിൽ നാല് കിലോഗ്രാം ആണ്, വ്യക്തികൾക്കും ഹിന്ദു അവിഭക്ത കുടുംബത്തിനും (എച്ച് യു എഫ്) ട്രസ്റ്റുകൾക്കും സമാന സ്ഥാപനങ്ങൾക്കും സാമ്പത്തിക വർഷത്തിൽ 20 കിലോഗ്രാം വരെ വാങ്ങി നിക്ഷേപമായി സൂക്ഷിക്കാം. സാമ്പത്തിക വർഷ അടിസ്ഥാനത്തിൽ പരിധി കണക്കാക്കും, ദ്വിതീയ വിപണിയിലെ ട്രേഡിംഗിനിടെ വാങ്ങിയ എസ്ജിബികളും ഇതിൽ ഉൾപ്പെടും, ” ധനമന്ത്രി പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!