ഏപ്രിലിന് ശേഷം 62,361 കോടി രൂപ നികുതി ദായകർക്ക് തിരികെ നൽകിയെന്ന് കേന്ദ്ര സർക്കാർ

By Web TeamFirst Published Jul 5, 2020, 7:32 PM IST
Highlights

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി നികുതി ദായകർക്ക് പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ വിതരണം ചെയ്തു.

ദില്ലി: ലോക്ക്ഡൗൺ കാലയളവിൽ ആദായ നികുതി വകുപ്പ് 62,361 കോടി രൂപ നികുതി ദായകർക്ക് തിരികെ നൽകി. 20 ലക്ഷത്തിലേറെ നികുതി ദായകർക്കാണ് തങ്ങൾക്കവകാശപ്പെട്ട പണം തിരികെ ലഭിച്ചത്.

വ്യക്തിഗത നികുതിയും കോർപ്പറേറ്റ് നികുതിയും റീഫണ്ട് ചെയ്തതിന്റെ ആകെ കണക്കാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് പുറത്തുവിട്ടിരിക്കുന്നത്. ഇത് പ്രകാരം 19 ലക്ഷം വ്യക്തിഗത നികുതി ദായകർക്ക് 23453.6 കോടി രൂപയാണ് തിരികെ നൽകിയത്. 1,36,744 കേസുകളിൽ 38908.4 കോടി രൂപയുടെ കോർപ്പറേറ്റ് നികുതിയും തിരികെ നൽകി.

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി നികുതി ദായകർക്ക് പണം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ വിതരണം ചെയ്തു. ടാക്സ് അതോറിറ്റിയിൽ നിന്ന് ലഭിക്കുന്ന ഇമെയിലിന് നികുതി ദായകർ ഉടൻ തന്നെ പ്രതികരിക്കണമെന്ന് സിബിഡിടി ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക തിരിച്ചടി മറികടക്കാൻ സർക്കാർ ടാക്സ് റിട്ടേൺ അടക്കം ഫയൽ ചെയ്യേണ്ട അവസാന തീയ്യതികൾ നീട്ടിയിരുന്നു.

click me!