വാട്ട്‌സ്ആപ്പ് ബാങ്കിങ് സേവനങ്ങള്‍ക്ക് യെസ് ബാങ്ക് തുടക്കം കുറിച്ചു: ലഭിക്കുക അറുപതിലേറെ സേവനങ്ങൾ

By Web TeamFirst Published Jul 25, 2020, 5:06 PM IST
Highlights

ബാങ്കിങുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ പരിശീലനം നല്‍കിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. 

മുംബൈ: ഉപഭോക്താക്കള്‍ക്ക് വീടുകളിലിരുന്ന് സുരക്ഷിതമായി ബാങ്കിങ് സേവനങ്ങള്‍ നേടാന്‍ അവസരമൊരുക്കുന്ന വാട്ട്‌സ്ആപ്പ് ബാങ്കിങ് സേവനങ്ങള്‍ക്ക് യെസ് ബാങ്ക് തുടക്കം കുറിച്ചു. സേവിങ്‌സ് ബാങ്ക് ബാലന്‍സ് പരിശോധിക്കുക, അടുത്തിടെ നടത്തിയ ഇടപാടുകളും ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങളും വീക്ഷിക്കുക, സ്ഥിര നിക്ഷേപങ്ങള്‍ക്കു മേല്‍ വായ്പ നേടുക, അനധികൃത ഇടപാടുകള്‍ റിപോര്‍ട്ട് ചെയ്യുക, അറുപതിലേറെ ഉല്‍പ്പന്നങ്ങളും, സേവനങ്ങള്‍ക്കും വേണ്ടി അപേക്ഷ നല്‍കുക, പിഎം കെയേഴ്‌സ് ഫണ്ടിലേക്കു സംഭാവന നല്‍കുക തുടങ്ങിയ നിരവധി സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാകുക.

ബാങ്കിങുമായി ബന്ധപ്പെട്ട പതിനായിരത്തിലേറെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാന്‍ പരിശീലനം നല്‍കിയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. നിര്‍മിത ബുദ്ധി ശേഷിയുള്ള ചാറ്റ്‌ബോട്ടായ യെസ് റോബോട്ട്, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷിതത്വം തുടങ്ങിയ നിരവധി സവിശേഷതകള്‍ ഈ സേവനത്തിനുണ്ട്.

 ഏതു സമയത്തും വാട്ട്‌സ്ആപ്പ് ബാങ്കിങ് സഹായം ലഭ്യമാക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രതികരിച്ച യെസ് ബാങ്കിന്റെ ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ റിതേഷ് പൈ ചൂണ്ടിക്കാട്ടി. ഇടപാടുകാരുടെ ആവശ്യങ്ങള്‍ തല്‍സമയം പരിഗണിച്ച് ബാങ്കിങ് കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

click me!