വേദി ബുർജ് ഖലീഫ, 22 കാരറ്റ് സ്വർണ്ണ കിരീടം അണിഞ്ഞ വധു; അത്യാഢംബര വിവാഹത്തിന്റെ ചെലവ് ഞെട്ടിക്കുന്നത്

Published : Feb 03, 2024, 06:19 PM IST
വേദി ബുർജ് ഖലീഫ, 22 കാരറ്റ് സ്വർണ്ണ കിരീടം അണിഞ്ഞ വധു; അത്യാഢംബര വിവാഹത്തിന്റെ ചെലവ് ഞെട്ടിക്കുന്നത്

Synopsis

മാണിക്യം, വജ്രം തുടങ്ങിയ അമൂല്യമായ ആഭരണങ്ങളുള്ള 22 കാരറ്റ് സ്വർണ്ണ കിരീടവും വധു ധരിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. തന്റെ ഒരേയൊരു മകളായ ഇഷയുടെ വിവാഹം അതിഗംഭീരമായാണ് മുകേഷ് അംബാനി നടത്തിയത്. എന്നാൽ ആഡംബരത്തിൻ്റെയും റോയൽറ്റിയുടെയും കാര്യത്തിൽ അംബാനി കല്യാണത്തെ കവച്ചുവെക്കുന്ന ഒരു കല്യാണം നടന്നിട്ടുണ്ട് എവിടെയാണെന്നല്ലേ.. അങ്ങ് ദുബായിൽ. 

ഇന്ത്യക്കാരായ ജപീന്ദർ കൗറും ഹർപ്രീത് സിംഗ് ഛദ്ദയുംതമ്മിലുള്ള വിവാഹം ആഡംബരത്തിന്റെ അവസാന വാക്കെന്ന വേണമെങ്കിൽ വിശേഷിപ്പിക്കാം. ദുബായ് ആസ്ഥാനമായുള്ള ഫാഷൻ ഡിസൈനറാണ് ജപീന്ദർ കൗർ. 

ദുബായിലെ മൂന്ന് ലൊക്കേഷനുകളിലായി  അഞ്ച് ദിവസത്തെ വിവാഹ ആഘോഷണങ്ങളാണ് നടത്തപ്പെട്ടത്. ബുർജ് ഖലീഫ, ബുർജ് അൽ അറബ് ജുമൈറ, പലാസോ വെർസേസ് ദുബായ് എന്നിവിടങ്ങൾ വിവാഹത്തിന് ആതിഥേയത്വം വഹിച്ചു. വിവാഹ 350 കിലോ റോസാദളങ്ങൾ കൊണ്ട് പുഷ്പവൃഷ്ടി നടത്തപ്പെട്ടു. ഇതിനായി മ്പതികൾ ഒരു ഹെലികോപ്റ്റർ പോലും വാടകയ്‌ക്കെടുത്തു.

വധു ജപീന്ദർ 12 കാരറ്റ് വജ്രമോതിരവും വരൻ 6 കാരറ്റിൻ്റെ വജ്രമോതിരവും പരസ്പരം അണിയിച്ചു.  അമേത്തിസ്റ്റ്, മാണിക്യം, വജ്രം തുടങ്ങിയ അമൂല്യമായ ആഭരണങ്ങളുള്ള 22 കാരറ്റ് സ്വർണ്ണ കിരീടവും വധു ധരിച്ചിരുന്നു. മാത്രമല്ല, ഏകദേശം 20 പൗണ്ട് ഭാരമുള്ള ലെഹംഗയും 120 കാരറ്റ് പോൾക്കി നെക്ലേസും ജപീന്ദർ വിവാഹത്തിന് ധരിച്ചിരുന്നു. സ്വരോവ്‌സ്‌കി ക്രിസ്റ്റൽ അലങ്കാരങ്ങളോടുകൂടിയ ഗംഭീരമായ ഗൗണും ഡയമണ്ട് ടിയാരയുമാണ് ജപീന്ദർ ധരിച്ചിരുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, അഞ്ച് ദിവസത്തെ ആഘോഷങ്ങൾക്കുള്ള ജപീന്ദർ കൗർ-ഹർപ്രീത് ഛദ്ദയുടെ വിവാഹ ബജറ്റ് ഏകദേശം 600 കോടി രൂപയാണ്,

PREV
click me!

Recommended Stories

മൂന്ന് ലക്ഷം കോടിയിലേറെ ഇന്ത്യയിൽ നിക്ഷേപിക്കും, വമ്പൻ പ്രഖ്യാപനവുമായി ആമസോൺ
കോടികളുടെ അവിശ്വസനീയ വളർച്ച! ഒരു ലക്ഷം രൂപ 5.96 കോടിയായി വളർന്നത് 5 വർഷം കൊണ്ട്; വൻ നേട്ടം കൊയ്‌ത് ഈ ഓഹരി