ക്രെഡിറ്റ് കാർഡ് എടുക്കാൻ പ്ലാനുണ്ടോ? വമ്പൻ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ ഇതാ...

Published : Apr 10, 2025, 05:36 PM IST
ക്രെഡിറ്റ് കാർഡ് എടുക്കാൻ പ്ലാനുണ്ടോ? വമ്പൻ ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾ ഇതാ...

Synopsis

ക്യാഷ് ബാക്ക് ലക്ഷ്യമിട്ട് ക്രെഡിറ്റ് കാർഡുകൾ എടുക്കുന്നവർക്ക് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം.

ക്രെഡിറ്റ് കാർഡിന് വളരെ വലിയ ജനപ്രീതിയാണ് ഇപ്പോഴുള്ളത്. 45 ദിവസത്തെ പലിശ രഹിത കാലയളവ് ലഭിക്കുന്നതുകൊണ്ടുതന്നെ ഉപയോക്താക്കൾക്ക് പ്രിയം കൂടും. കൂടാതെ,  റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്കുകൾ, ഷോപ്പിംഗ് സമയത്തെ കിഴിവുകൾ, എയർപോർട്ട് ലോഞ്ച്, എയർമൈലുകൾ തുടങ്ങി നിരവധി  കാര്യങ്ങളും ക്രെഡിറ്റ് കാർഡിനെ ജനപ്രിയമാക്കുന്നു.  ക്യാഷ് ബാക്ക് ലക്ഷ്യമിട്ട് ക്രെഡിറ്റ് കാർഡുകൾ എടുക്കുന്നവർക്ക് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകളെ പരിചയപ്പെടാം.

I.  ആക്സിസ് ബാങ്ക് എയ്സ് ക്രെഡിറ്റ് കാർഡ് :

ആക്സിസ് ബാങ്കിന്റെ ഈ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വൈദ്യുതി, ഇന്റർനെറ്റ്, ഗ്യാസ്, മൊബൈൽ റീചാർജ് എന്നിവയുടെ ബില്ല് അടയ്ക്കുന്നുണ്ടെങ്കിൽ ബാങ്ക്  5 ശതമാനം ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, സ്വിഗ്ഗി, സൊമാറ്റോ, ഒല എന്നിവയുടെ പേയ്മെന്റ് നടത്തുമ്പോൾ  നാല് ശതമാനം ക്യാഷ്ബാക്കും മറ്റ് എല്ലാ ചെലവുകൾക്കും 1.5 ശതമാനം  ക്യാഷ്ബാക്കും ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു.

II.  എച്ച്എസ്ബിസി ലൈവ്+ ക്രെഡിറ്റ് കാർഡ് :

ഭക്ഷണം പുറത്തുനിന്ന് കഴിക്കുന്നവർക്ക് മികച്ച ഓഫറാമ് ഈ കാർഡുകൾ നൽകുന്നത്. ഡൈനിംഗ്, ഫുഡ് ഡെലിവറി, പലചരക്ക് സാധനങ്ങൾ എന്നിവയുടെ പേയ്മെൻ്റുകൾക്ക്  1,000 വരെ ക്യാഷ്ബാക്ക് ലഭിക്കും. 

III . ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്: 

ഈ കാർഡ് ഉപയോഗിച്ച് ഷേപ്പിംഗ് നടത്തുന്നതിന് ഫ്ലിപ്കാർട്ടിൽ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും, 

IV.  എച്ച്ഡിഎഫ്സി മില്ലേനിയം ക്രെഡിറ്റ് കാർഡ്:  

ആമസോൺ, ബുക്ക്‌മൈഷോ, കൾട്ട്ഫിറ്റ്, ഫ്ലിപ്കാർട്ട്, മിന്ത്ര, സോണിലൈവ്, സ്വിഗ്ഗി, ടാറ്റാക്ലിക്ക്, ഉബർ, സൊമാറ്റോ എന്നിവയുടെ പേയ്മെൻ്റുകൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഈ കാർഡ് നൽകുന്നു. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ