
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ ഇലോൺ മസ്‌കാണ്. മാത്രമല്ല, ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് ആളുകളും പുരുഷന്മാരാണ്. അപ്പോൾ ലോകത്ത് സമ്പന്നരായ സ്ത്രീകൾ ആരൊക്കെയാണ്? ലോകത്ത് 3,028 ശതകോടീശ്വരന്മാരിൽ 406 പേർ സ്ത്രീകളാണ് എന്നാണ് ഫോബ്സിന്റെ കണക്ക്. 2024-ൽ 369 ആയിരുന്നു. ഫോബ്സ് പുറത്തുവിട്ട പട്ടികയിൽ 13.3% മാത്രമാണ് സ്ത്രീകളുള്ളത്. ഇതിൽ ഏറ്റവും ധനികയായ സ്ത്രീ വാൾമാർട്ട് ഉടമ ആലീസ് വാൾട്ടൺ ആണ്. അവരുടെ ആസ്തി ഏകദേശം 101 ബില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്തുള്ളത് ഫ്രഞ്ച് ലോറിയൽ അവകാശി ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്‌സാണ്. കഴിഞ്ഞ അര പതിറ്റാണ്ടായി ബെറ്റൻകോർട്ട് മേയേഴ്‌സും ആലീസ് വാൾട്ടണും ഒന്നാം സ്ഥാനത്തിനായി പോരാടുകയാണ്. ജൂണിൽ, 100 ബില്യൺ ഡോളറിന്റെ ആസ്തി നേടിയ ആദ്യ വനിതയായി ബെറ്റൻകോർട്ട് മേയേഴ്‌സ് മാറി. എന്നാൽ, സെപ്റ്റംബർ ആദ്യത്തോടെ, വാൾമാർട്ടിന്റെ ഓഹരികളിൽ കുതിച്ചുചാട്ടവും ലോറിയലിന്റെ ഓഹരികളിൽ ഇടിവും ഉണ്ടായപ്പോൾ ആലീസ് വാൾട്ടൺ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
2025-ൽ ലോകത്തിലെ ഏറ്റവും ധനികരായ 6 സ്ത്രീകൾ ഇതാ.
1. ആലീസ് വാൾട്ടൺ
ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയും വാൾമാർട്ട് സ്ഥാപകൻ സാം വാൾട്ടന്റെ മകളുമാണ് ആലീസ് വാൾട്ടൺ, 28.7 ബില്യൺ ഡോളറാണ് ഈ വർഷം ആലീസ് തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്. വാൾമാർട്ട് ഓഹരികൾ 40% ഉയർന്നത് ഒരു കാരണമാണ്. 75 കാരിയായ ആലീസ് വാൾട്ടൺന്റെ നിലവിലെ ആസ്തി 101 ബില്യൺ ഡോളറാണ്.
2. ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്‌സ്
കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ധനികയായ സ്ത്രീയായിരുന്ന ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്‌സ് ഇത്തവണ ഫോവ്സിൻ്റെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ചൈനയിലെ വിൽപ്പന ദുർബലമായതോടെ ലോറിയൽ ഓഹരികൾ 20 ശതമാനത്തോളം ഇടിഞ്ഞു. 71 കാരിയായ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്‌സ്ന്റെ നിലവിലെ ആസ്തി 81.6 ബില്യൺ ഡോളറാണ്.
3.ജൂലിയ കോച്ച്
ഡേവിഡ് കോച്ചിന്റെ ഭാര്യയായ ജൂലിയ കോച്ച്, ഈ വർഷം തന്റെ സമ്പത്തിൽ ഏകദേശം 10 ബില്യൺ ഡോളർ കൂട്ടിച്ചേർത്തിട്ടുണ്ട്. യുഎസിലെ രണ്ടാമത്തെ വലിയ സ്വകാര്യ കമ്പനിയാണ് കോച്ച്. ഇതിൻ്റെ 42% ഓഹരികൾ ഡേവിഡ് കോച്ചിന്റെ മരണത്തോടെ ഭാര്യയായ ജൂലിയ കോച്ചിനും മൂന്ന് മക്കൾക്കും ലഭിച്ചു. 62 കാരിയായ ജൂലിയ കോച്ചിന്റെ നിലവിലെ ആസ്തി 74.2 ബില്യൺ ഡോളറാണ്.
4.ജാക്വലിൻ മാർസ്
മാർസ് ഇൻകോർപ്പറേറ്റ് ഉടമ ജാക്വലിൻ മാർസ് പട്ടികയിൽ നാലാം സ്ഥാനത്താണ്. എം & എംഎസ്, സ്നിക്കേഴ്സ്, റിഗ്ലീസ്, പെഡിഗ്രി ഡോഗ് ഫുഡ് എന്നിവയുൾപ്പെടെ നിരവധി പ്രിയപ്പെട്ട ബ്രാൻഡുകൾ മാർസ് ഇൻകോർപ്പറേറ്റിനുണ്ട്. 85 കാരിയായ ജൂലിയ കോച്ചിന്റെ നിലവിലെ ആസ്തി 42.6 ബില്യൺ ഡോളറാണ്.
5. റാഫേല അപോണ്ടെ-ഡയമന്റ്
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് ലൈനായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയിലെ 50% ഓഹരിയാണ് റാഫേല അപോണ്ടെ-ഡയമന്റിന്റെ ആസ്തിക്ക് പിന്നിൽ. 1970 ലാണ് റാഫേല മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി ആരംഭിച്ചത്. ബിസിനസിന്റെ ബാക്കി പകുതിയും ഭർത്താവ് ഗിയാൻലുയിഗിയുടെ ഉടമസ്ഥതയിലാണ്. 80 കാരിയായ ജൂലിയ കോച്ചിന്റെ നിലവിലെ ആസ്തി 37.7 ബില്യൺ ഡോളറാണ്.
6. സാവിത്രി ജിൻഡാൽ
ഇന്ത്യയിലെ ഏറ്റവും ധനികയാണ് സാവിത്രി ജിൻഡാൽ. 2005 ൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഓം പ്രകാശ് ജിൻഡാലിന്റെ ഭാര്യയാണ് സാവിത്രി ജിൻഡാൽ. 75 കാരിയായ സാവിത്രി ജിൻഡാലിന്റെ ആസ്തി 35.5 ബില്യൺ ഡോളറാണ്.