ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സർപ്പം, ഒറ്റനോട്ടത്തിൽ ആകർഷിക്കും! 'റോക്കി ഭായ്' പ്രീമിയം വിസ്‌കി ബിസിനസിലേക്ക്, സര്‍പന്റ്‌സ് കാസ്‌ക് വിപണിയിലേക്ക്

Published : Jul 23, 2026, 05:05 PM IST
Whiskey

Synopsis

പ്രശസ്ത നടൻ യാഷ് 'സെർപന്റ്സ് കാസ്ക്' എന്ന പേരിൽ പ്രീമിയം സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കി പുറത്തിറക്കുന്നു. സെപ്റ്റംബറിൽ ആഗോളതലത്തിൽ വിപണിയിലെത്തുന്ന ഈ ബ്രാൻഡ്, കുപ്പിക്ക് ചുറ്റുമുള്ള ലോഹ സർപ്പത്തിന്റെ ഡിസൈൻ കൊണ്ട് ശ്രദ്ധേയമാണ്. തുടക്കത്തിൽ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാകും ഇതിന്റെ വിൽപ്പന.

പ്രീമിയം മദ്യ വ്യവസായ രംഗത്തേക്ക് ചുവടുവെച്ച് പ്രശസ്ത നടന്‍ യാഷ്. സ്‌കോട്ട്ലന്‍ഡില്‍ നിർമിച്ച 'സെര്‍പന്റ്‌സ് കാസ്‌ക്' എന്ന സിംഗിള്‍ മാള്‍ട്ട് വിസ്‌കിയുമായാണ് താരത്തിന്റെ പുതിയ എന്‍ട്രി. വരുന്ന സെപ്റ്റംബറിലാണ് ഈ ബ്രാന്‍ഡ് ആഗോളതലത്തില്‍ വിപണിയില്‍ എത്തുക. തുടക്കത്തില്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ചാകും ഇതിന്റെ വില്‍പ്പന. പിന്നീട് മറ്റ് വിപണികളിലേക്കും ഇത് വ്യാപിപ്പിക്കും. രണ്ടു വര്‍ഷത്തെ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് 'സെര്‍പന്റ്‌സ് കാസ്‌ക്' തയ്യാറാക്കിയിരിക്കുന്നത്. 'വെറുമൊരു കുപ്പിയില്‍ എന്റെ പേര് പതിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എനിക്കതൊരു ബ്രാന്‍ഡ് ആയി നിര്‍മ്മിച്ചെടുക്കണമായിരുന്നു,'- യാഷ് പറയുന്നു.

ശ്രദ്ധാകേന്ദ്രമായി ലോഹ സര്‍പ്പം

കുപ്പിയുടെ ഡിസൈന്‍ തന്നെ ഒറ്റ നോട്ടത്തില്‍ ആരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. കുപ്പിക്ക് ചുറ്റും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ലോഹ നിര്‍മ്മിതമായ ഒരു സര്‍പ്പത്തിന്റെ രൂപം ഇതിലുണ്ട്. 'അണ്‍കോയില്‍ യുവര്‍ സ്പിരിറ്റ്' എന്നതാണ് ഇതിന്റെ ടാഗ്ലൈന്‍. ക്ലാസിക് റെഡ് എഡിഷന്‍ മുതല്‍ 40 വര്‍ഷം പഴക്കമുള്ള റെയര്‍ സിംഗിള്‍ കാസ്‌ക് കളക്ടര്‍ എഡിഷന്‍ വരെ ഉള്‍പ്പെടുന്ന നാല് വകഭേദങ്ങളിലാണ് ഈ വിസ്‌കി ലഭ്യമാകുക. ഇതില്‍ കളക്ടര്‍ എഡിഷന്റെ വെറും 125 കുപ്പികള്‍ മാത്രമേ വിപണിയില്‍ ഇറക്കൂ. ഓരോ കുപ്പിയിലും അതിന്റേതായ നമ്പറുകളും പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ടാകും.

ലക്ഷ്യം അന്താരാഷ്ട്ര യാത്രികര്‍

കൊക്കോകാര്‍ട്ട് സഹസ്ഥാപകന്‍ അര്‍ജുന്‍ അഹൂജ, ട്രാവല്‍ റീട്ടെയില്‍ രംഗത്ത് വലിയ അനുഭവസമ്പത്തുള്ള മനീഷി സന്‍വാള്‍ എന്നിവര്‍ക്കൊപ്പമാണ് യാഷ് ഈ ബ്രാന്‍ഡ് ആരംഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര യാത്രികര്‍ക്കിടയില്‍ പ്രീമിയം സ്‌കോച്ചിനുള്ള വര്‍ദ്ധിച്ചുവരുന്ന ആവശ്യകത പരമാവധി പ്രയോജനപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. സാധാരണ റീട്ടെയില്‍ വിപണികളില്‍ എത്തുന്നതിന് മുന്‍പ്, ആഗോള ഡ്യൂട്ടി ഫ്രീ ചാനലുകള്‍ വഴി പ്രീമിയം ഗിഫ്റ്റിംഗിലും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലുമാകും കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

നിയമപരമായ മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങളും സാമ്പത്തിക വളര്‍ച്ചയും ഉറപ്പാക്കുക ലക്ഷ്യം; 20 തദ്ദേശീയ എഐ മോഡലുകൾക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി
അടുത്ത വമ്പൻ നീക്കത്തിന് അദാനി, ഇനി കൈവയ്ക്കുന്നത് ആകാശത്ത്! സ്വന്തമായി വിമാനക്കമ്പനി തുടങ്ങാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്