ഇന്തോ-റഷ്യൻ റൈഫിൾസ് കമ്പനിയുമായി കരാർ ഒപ്പിട്ട് അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് കമ്പനി: വെടിയുണ്ടകൾ തദ്ദേശീയമായി നിർമിക്കും

Published : Sep 05, 2026, 04:53 PM IST
Adani Defence

Synopsis

ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭമായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് അഞ്ച് വർഷത്തെ തന്ത്രപ്രധാന കരാറിൽ ഒപ്പുവെച്ചു. ഈ കരാർ പ്രകാരം, എകെ-203 അസാൾട്ട് റൈഫിളുകൾക്ക് ആവശ്യമായ 7.62x39 എംഎം വെടിയുണ്ടകൾ അദാനി ഡിഫൻസ് തദ്ദേശീയമായി നിർമ്മിച്ച് നൽകും. ഇത് പ്രതിരോധ രംഗത്ത് വിദേശ ആശ്രിതത്വം കുറയ്ക്കാൻ സഹായിക്കും.

ദില്ലി: ഇന്ത്യയിൽ എകെ-203 അസാൾട്ട് റൈഫിളുകൾ നിർമ്മിക്കുന്ന ഇന്ത്യ-റഷ്യൻ സംയുക്ത സംരംഭമായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനി ഡിഫൻസ് ആൻഡ് എയറോസ്‌പേസ് കരാർ ഒപ്പുവെച്ചു. 7.62x39 എംഎം സ്മോൾ കാലിബർ വെടിയുണ്ടകൾ തദ്ദേശീയമായി വിതരണം ചെയ്യുന്നതിനായി അഞ്ച് വർഷത്തെ തന്ത്രപ്രധാന കരാറിലാണ് ഇരു കമ്പനികളും ഒപ്പുവെച്ചിരിക്കുന്നത്. ഐആർആർപിഎല്ലിന്റെ എകെ-203 റൈഫിൾ ഉൽപ്പാദനത്തെയും അദാനി ഡിഫൻസിന്റെ വെടിയുണ്ട നിർമ്മാണത്തെയും കോർത്തിണക്കുന്നതാണ് ഈ കരാർ.

കരാർ പ്രകാരം അടുത്ത അഞ്ച് വർഷത്തേക്ക് എകെ-203 റൈഫിളുകൾക്ക് ആവശ്യമായ 7.62x39 എംഎം വെടിയുണ്ടകൾ അദാനി ഡിഫൻസ് പൂർണ്ണമായും ലഭ്യമാക്കും. തോക്കുകൾക്ക് പുറമെ അതിനുപയോഗിക്കുന്ന വെടിയുണ്ടകളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുന്നത് വഴി പ്രതിരോധ സജ്ജീകരണങ്ങളുടെ വിതരണത്തിൽ തടസ്സമില്ലാതെ തുടർച്ച ഉറപ്പാക്കാനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും കരാറിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശാസ്ത്രലോകത്തെ ഞെട്ടിച്ച് 'ഓപ്പണ്‍ എഐ'; നിയന്ത്രണം വിട്ട് എഐ ഏജന്റുകള്‍, ജര്‍മന്‍ വെബ്‌സൈറ്റ് രഹസ്യത്താവളമാക്കി
വിപ്ലവമായി ഇലക്ട്രിക് വാഹനങ്ങള്‍! ചൈനയില്‍ എണ്ണ ഉപയോഗം കുത്തനെ താഴോട്ട്, ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്