അഫോഡബിള്‍ വീടുകളുടെ ലഭ്യത ഏറ്റവും കുറവുളള നഗരത്തെ കണ്ടെത്തി റിസര്‍വ് ബാങ്ക്

By Web TeamFirst Published Jul 14, 2019, 7:49 PM IST
Highlights

രാജ്യത്ത് ഭുവനേശ്വറിലാണ് ഭവന വില ഏറ്റവും താങ്ങാവുന്ന നിലയിലുളളതെന്നും റെസിഡന്‍ഷ്യല്‍ അസറ്റ് മോണിറ്ററൈസിംഗ് സര്‍വേ എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

മുംബൈ: രാജ്യത്ത് മിതമായ വിലയുളള (അഫോഡബിള്‍) വീടുകളുടെ ലഭ്യത കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മോശമായെന്ന് റിസര്‍വ് ബാങ്ക്  സര്‍വേ റിപ്പോര്‍ട്ട്. അടുത്തകാലത്ത് അഫോഡബിള്‍ ഹൗസിംഗ് വിഭാഗത്തില്‍ ഉണര്‍വ് പ്രകടമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വ്യത്യസ്തമായൊരു റിപ്പോര്‍ട്ടുമായി റിസര്‍വ് ബാങ്ക് എത്തുന്നത്. 

പൗരന്മാരുടെ വരുമാനവുമായി കൂടി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തെ ഭവന നിര്‍മാണ മേഖലയിലെ ലഭ്യത മോശമാകുകയാണ് ചെയ്തതെന്ന് ആര്‍ബിഐ പറയുന്നു. താങ്ങാവുന്ന വിലയുളള  ഭവനങ്ങളുടെ ലഭ്യത ഏറ്റവും കുറവുളള നഗരമായി മുംബൈ തുടരുകയാണ്. രാജ്യത്ത് ഭുവനേശ്വറിലാണ് ഭവന വില ഏറ്റവും താങ്ങാവുന്ന നിലയിലുളളതെന്നും റെസിഡന്‍ഷ്യല്‍ അസറ്റ് മോണിറ്ററൈസിംഗ് സര്‍വേ എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  

click me!