'സുഭാഷ് ചന്ദ്ര ഗാർഗിന്റെ കണ്ടെത്തലിന് അടിസ്ഥാനമില്ല'; ജിഡിപി 7.8% അല്ലെന്ന വാദങ്ങൾ തള്ളി അലുവാലിയ

Published : Sep 04, 2026, 02:19 PM IST
Ahluwalia

Synopsis

ഇന്ത്യയുടെ ജിഡിപി വളർച്ച 7.8% അല്ലെന്ന മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ വാദങ്ങളെ മുൻ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മോണ്ടെക് സിംഗ് അലുവാലിയ തള്ളി. ഗാർഗിന്റെ കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്നും ജിഡിപി കണക്കാക്കുന്ന പുതിയ രീതി മെച്ചപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദില്ലി: ജിഡിപി വളർച്ചാ നിരക്ക് 7.8% അല്ലെന്ന വാദങ്ങൾ തള്ളി മുൻ ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ മോണ്ടെക് സിംഗ് അലുവാലിയ. യഥാർത്ഥ ജിഡിപി വളർച്ച 2.6% മാത്രമെന്ന മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ കണ്ടെത്തൽ അടിസ്ഥാനമില്ലാത്തതാണെന്ന് മോണ്ടെക് സിംഗ് അലുവാലിയ പറഞ്ഞു. ജിഡിപി വളർച്ച കണക്കു കൂട്ടുന്ന രീതിയിലെ മാറ്റം കണക്കിലെടുക്കണമെന്നും മൊംടെക് സിംഗ് അലുവാലിയ ചൂണ്ടിക്കാട്ടി. ജിഡിപി കണക്കുകൂട്ടാൻ ഇപ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്ന രീതി മെച്ചപ്പെട്ടതാണെന്ന് ലോക ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ നീൽകണ്ഠ ശർമ്മയും പറഞ്ഞു.

അടിസ്ഥാന വർഷം മാറ്റിയ ശേഷമുള്ള പുതിയ രീതിയും പഴയ രീതിയും തമ്മിൽ താരതമ്യം ചെയ്യുന്നത് ഉചിതമല്ലെന്നും നീൽകണ്ഠ ശർമ്മ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ ജിഡിപി പുതുക്കി നിശ്ചയിച്ചതുകൊണ്ടാണ് ആദ്യ പാദത്തിൽ 7.8% വളർച്ച സർക്കാരിന് കാണിക്കാനായതെന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ആരോപിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

വാട്‍സാപ്പിലൂടെ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടയ്ക്കാം; ഇന്ത്യയിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! വാർഷിക ഫീസ് 15,000 മുതൽ 25,000 രൂപ വരെ, നിർദേശങ്ങൾ തേടി ജിബിഎ