വിമാന യാത്രക്കാർക്ക് സന്തോഷവാർത്ത! കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് അധിക നിരക്ക് ഈടാക്കില്ല

By Web TeamFirst Published Jul 22, 2022, 5:49 PM IST
Highlights

യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകുന്നതിന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി 
 

ദില്ലി: എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസ് (Boarding Pass) നൽകുന്നതിന് അധിക തുക ഈടാക്കരുത് എന്ന് എയർലൈനുകൾക്ക് (Airlines) നിർദേശം നൽകി  വ്യോമയാന മന്ത്രാലയം. നിലവിൽ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് തുടങ്ങിയ എയർലൈനുകൾ ഒരു യാത്രക്കാരന് ചെക്ക്-ഇൻ കൗണ്ടറിൽ ബോർഡിംഗ് പാസ് നൽകണമെങ്കിൽ  200 രൂപ ഫീസ് ഈടാക്കുന്നുണ്ട്. 

Read Also: 'ആകാശത്ത് പറക്കാന്‍ ആകാശ'; കൊച്ചിക്കും സർവീസ്, ജുൻജുൻവാലയുടെ ആകാശ എയർലൈൻ ബുക്കിങ്ങ് തുടങ്ങി

യാത്രക്കാർക്ക് ബോർഡിംഗ് പാസ് നൽകുന്നതിന് വിമാനക്കമ്പനികൾ അധിക തുക ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ഈടാക്കുന്ന അധിക തുക എയർക്രാഫ്റ്റ് റൂൾസ്, 1937 ലെ നിലവിലുള്ള വ്യവസ്ഥകൾക്കനുസരിച്ചുള്ളതല്ല എന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

എയർ ക്രാഫ്റ്റ് റൂൾസിലെ റൂൾ 135 പ്രകാരം എയർപോർട്ട് ചെക്ക്-ഇൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ നൽകുന്നതിന് യാത്രക്കാരിൽ നിന്നും അധിക തുക ഈടാക്കരുത്. ഇത് കർശനമായി പാലിക്കണമെന്ന് വ്യോമയാന മന്ത്രാലയം  എയർലൈനുകളോട് നിർദ്ദേശിച്ചു. 

Read Also: ITR: ആദായ നികുതി റിട്ടേൺ: അവസാന തീയതി നീട്ടില്ല, റവന്യൂ സെക്രട്ടറി

അതേസമയം ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ (Akasa Air) ബുക്കിംഗ് (Flight Ticket Booking) ആരംഭിച്ചു. ഓഹരി വിപണിയിലെ സ്റ്റാറായ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയിലുള്ളതാണ്  ആകാശ എയർ. അടുത്തമാസം 7 മുതൽ ആകാശ എയർ യാത്രക്കാരുമായി പറന്ന് തുടങ്ങും. ബോയിംഗ് 737 മാക്സ് വിമാനം ഉപയോഗിച്ച് രണ്ട് റൂട്ടുകളിൽ ആയിരിക്കും ആകാശ എയർ യാത്ര ആരംഭിക്കുക. 

Read Also : ഉള്ളി വില കൂടില്ല; അടുത്ത മാസം മുതൽ 'ബഫർ സ്റ്റോക്ക്' വിപണിയിലേക്ക്

ഓഗസ്റ്റ് 7 മുതൽ, മുംബൈ-അഹമ്മദാബാദ് സർവീസുകളും ഓഗസ്റ്റ് 13 മുതൽ, ബെംഗളൂരു-കൊച്ചി സർവീസുകളും ആകാശ ആരംഭിക്കും 

ആദ്യ ബുക്കിംഗ് ആരംഭിച്ച വിവരം ട്വിറ്ററിലൂടെ എയർലൈൻ അറിയിച്ചു. http://akasaair.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം അല്ലെങ്കിൽ ആകാശയുടെ ആപ്പ് പ്ലേ സ്റ്റോറിൽ ഡൗൺലോഡ് ചെയ്യുക എന്ന് ട്വിറ്ററിലൂടെ  അറിയിച്ചു. 
 

click me!