ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? എയർപോർട്ട് ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം ആർക്കൊക്കെ ലഭിക്കും

Published : Feb 09, 2025, 08:27 PM IST
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ? എയർപോർട്ട് ലോഞ്ചുകളിലേക്ക് സൗജന്യ പ്രവേശനം ആർക്കൊക്കെ ലഭിക്കും

Synopsis

എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക്  സൗജന്യ പ്രവേശനം നല്‍കുന്ന ചില  ക്രെഡിറ്റ് കാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ പലപ്പോഴും അതിലെ മറ്റ് ആനുകൂല്യങ്ങൾ വെൻസവിധം ഉപയോഗിക്കാറില്ല. . 
പതിവായി വിമാനയാത്ര ചെയ്യുന്നരാണെങ്കിൽ പണമടച്ച്  എയര്‍പോര്‍ട്ട് ലോഞ്ച് ഉപയോഗിക്കാന്‍ കഴിയുമെങ്കിലും, ഈ ആവശ്യത്തിനായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും  പതിവായി യാത്ര ചെയ്യുന്ന ആളാണെങ്കില്‍

എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക്  സൗജന്യ പ്രവേശനം നല്‍കുന്ന ചില  ക്രെഡിറ്റ് കാര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം

1. എച്ച്ഡിഎഫ്സി ബാങ്ക് റെഗാലിയ ഗോള്‍ഡ് ക്രെഡിറ്റ് കാര്‍ഡ്: ഈ ക്രെഡിറ്റ് കാര്‍ഡ് ഒരു വര്‍ഷത്തില്‍ 12 സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം ഉറപ്പാക്കുന്നു. കാര്‍ഡ് ഉടമയ്ക്കും ആഡ്-ഓണ്‍ അംഗത്തിനും ഇന്ത്യയ്ക്ക് പുറത്ത് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 6 സൗജന്യ ലോഞ്ച് പ്രവേശനം ലഭിക്കും.
2. ഐസിഐസിഐ ബാങ്ക് സഫീറോ വിസ ക്രെഡിറ്റ് കാര്‍ഡ്: ഈ കാര്‍ഡ് വഴി രാജ്യത്തെ വിമാനത്താവളങ്ങളില്‍ ഓരോ പാദത്തിലും നാല് സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് സന്ദര്‍ശനങ്ങള്‍ വരെ വാഗ്ദാനം ചെയ്യുന്നു.

3. ഐസിഐസിഐ ബാങ്ക് എമറാള്‍ഡ് പ്രൈവറ്റ് മെറ്റല്‍ ക്രെഡിറ്റ് കാര്‍ഡ്: ഐസിഐസിഐ ബാങ്കിന്‍റെ ഈ കാര്‍ഡ് എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് പരിധിയില്ലാത്ത പ്രവേശനം നല്‍കുന്നു.

4. കൊട്ടക് മഹീന്ദ്ര ബാങ്ക്: കൊട്ടക് മഹീന്ദ്ര മോജോ പ്ലാറ്റിനം ക്രെഡിറ്റ് കാര്‍ഡ് പ്രതിവര്‍ഷം എട്ട് സൗജന്യ എയര്‍പോര്‍ട്ട് ലോഞ്ച് പ്രവേശനം നല്‍കുന്നു.

5. ഫ്ളിപ്പ്കാര്‍ഡ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്: ഈ ക്രെഡിറ്റ് കാര്‍ഡ് 3 മാസങ്ങളില്‍ കുറഞ്ഞത് 50,000 രൂപ ചെലവാക്കിയാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍  തിരഞ്ഞെടുത്ത എയര്‍പോര്‍ട്ട് ലോഞ്ചുകളിലേക്ക് പ്രവേശനം വാഗ്ദാനം ചെയ്യുന്നു.

6. ആക്സിസ് ബാങ്ക് എസിഇ ക്രെഡിറ്റ് കാര്‍ഡ്: ഈ കാര്‍ഡ് തിരഞ്ഞെടുത്ത വിമാനത്താവളങ്ങളില്‍ പ്രതിവര്‍ഷം നാല് സൗജന്യ ലോഞ്ച് പ്രവേശനം വാഗ്ദാനം ചെയ്യുന്നു.

7. യെസ് പ്രൈവറ്റ് ക്രെഡിറ്റ് കാര്‍ഡ്: ഇത് ലോകമെമ്പാടുമുള്ള 120-ലധികം രാജ്യങ്ങളിലായി 850 ലധികം ലോഞ്ചുകളിലേക്ക് പ്രവേശനം നല്‍കുന്നു.

8. എസ്ബിഐ കാര്‍ഡ് പ്രൈം: ഇന്ത്യക്ക് പുറത്തുള്ള ലോഞ്ചുകളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് സൗജന്യ  സന്ദര്‍ശനങ്ങള്‍ ഈ ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നു.  ഇന്ത്യയിലെ ആഭ്യന്തര ലോഞ്ചുകളില്‍് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ എട്ട് ലോഞ്ചുകളില്‍ സൗജന്യമായി പ്രവേശിക്കാം

PREV
Read more Articles on
click me!

Recommended Stories

അംബാനി കുടുംബത്തിലെ മരുമക്കൾ ചില്ലറക്കാരല്ല, വിദ്യാഭ്യാസ യോഗ്യതകൾ അറിയാം
ബേബി പൗഡർ ഉപയോ​ഗിച്ചിട്ട് കാൻസർ; ജോൺസൺ ആൻഡ് ജോൺസൺ 362 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി