Amazon Prime Day Sale 2022: ആമസോണ്‍ പ്രൈം ഡേ സെയില്‍ ജൂലൈ 23 ന്; കാത്തിരിക്കുന്നത് വമ്പൻ കിഴിവുകൾ

By Web TeamFirst Published Jul 19, 2022, 11:47 AM IST
Highlights

ലാപ്‌ടോപ്പുകൾ, ടിവികൾ, സ്മാര്‍ട്ട്‌ഫോണുകള്‍, വീട്ടുപകരണങ്ങള്‍, ആമസോണ്‍ ഉപകരണങ്ങള്‍, ഫാഷന്‍ & ബ്യൂട്ടി, ഹോം & കിച്ചന്‍, ഫര്‍ണിച്ചര്‍ എന്നിവയുള്‍പ്പെടെ നിരവധി വിഭാഗങ്ങളില്‍ വൻ കിഴിവ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നു.

മുംബൈ: ആമസോണ്‍ പ്രൈം ഡേ (Amazon Prime Day Sale) വില്‍പ്പന ജൂലൈ 23 ന് ഇന്ത്യയില്‍ ആരംഭിക്കും. ജൂലൈ 23 ന് അർദ്ധരാത്രിയോടെ ആരംഭിച്ച്, ജൂലൈ 24 വരെ തുടരും. രണ്ട് ദിവസത്തെ വില്‍പ്പന പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ്. പുതിയ വരിക്കാരെ നേടുന്നതിനും കൂടുതല്‍ വരിക്കാരെ ആകര്‍ഷിക്കുന്നതിനുമായാണ് ആമസോണിന്റെ (Amazon) ഈ നീക്കം. ലാപ്‌ടോപ്പുകൾ, ടിവികൾ, വാഷിംഗ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, ഫിറ്റ്‌നസ് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ആക്സസറികൾ, ആഭരണങ്ങൾ, സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഉത്പന്നങ്ങൾക്ക് വമ്പൻ കിഴിവുകളാണ് ആമസോണ്‍ വാഗ്ദാനം ചെയ്യുന്നത്. 

രണ്ട് ദിവസത്തെ ആമസോൺ പ്രൈം ഡേ സെയിൽ ചില ഫ്ലാഷ് സെയിലുകൾ ഉൾപ്പെടെ നിരവധി ഓഫറുകൾ ഉപഭോക്തക്കൾക്കായി ആമസോൺ നൽകും. ഏതൊക്കെ ഉത്പന്നങ്ങൾ ആമസോൺ സെയിലിൽ ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടോ, അതിൽ ഉൾപെട്ടവ ഉപഭോക്താക്കൾക്ക് വിഷ് ലിസ്റ്റിൽ ചേർക്കുകയും സെയിൽ ആരംഭിക്കുന്ന സമയത്ത് വാങ്ങാവുന്നതുമാണ്. 

Read Also: രൂപയുടെ മൂല്യം 80 കടന്നു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്

ഉപഭോക്താക്കൾക്ക് പഴയ ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ  എക്സ്ചേഞ്ച് ഓഫറുകൾ വഴി മാറ്റി വാങ്ങിക്കാനും ഈ ആമസോൺ പ്രൈം സൈലിലൂടെ സാധിക്കും. അലക്‌സ ഉപകാരങ്ങൾക്ക് 55% വരെ കിഴിവ് ലഭിക്കും. ലാപ്‌ടോപ്പുകൾ, ഹെഡ്‌ഫോണുകൾ എന്നിവയ്‌ക്ക് 70 ശതമാനം മുതൽ 75 ശതമാനം വരെ കിഴിവ് ലഭിക്കും. സ്മാർട്ട് ടിവികൾ, വാഷിംഗ് മെഷീനുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവയ്ക്ക് 60 ശതമാനം വരെ കിഴിവുണ്ട്. ആമസോൺ ഫാഷൻ കാറ്റഗറിയിൽ 80 ശതമാനം വരെ കിഴിവ് ലഭിക്കും. 

ആമസോൺ പ്രൈം ങ്ങൾക്ക് മാത്രമാണ് സൈലിൽ പങ്കെടുക്കാൻ സാധിക്കൂ. പ്രതിവര്‍ഷം 1499 രൂപയ്ക്ക് ഇന്ത്യയിലെ ആമസോണ്‍ പ്രൈം അംഗത്വം വാങ്ങാം. ഇത്രയധികം തുക ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, 179 രൂപ വിലയുള്ള പ്രതിമാസ പ്ലാന്‍ തിരഞ്ഞെടുക്കാം അല്ലെങ്കില്‍ മൂന്ന് മാസത്തേക്ക് 459 രൂപ നല്‍കാം. പ്രൈം ഡേ വില്‍പ്പനയിലേക്ക് പ്രവേശനം നേടാന്‍ പ്രൈം അംഗത്വം നിങ്ങളെ സഹായിക്കുന്നു മാത്രമല്ല, ഉപയോക്താക്കള്‍ക്ക് സൗജന്യവും, വേഗത്തിലുള്ള ഡെലിവറിയും, പരിധിയില്ലാത്ത വീഡിയോ, പരസ്യരഹിത സംഗീതം, എക്‌സ്‌ക്ലൂസീവ് ഡീലുകള്‍, ജനപ്രിയ മൊബൈല്‍ ഗെയിമുകളില്‍ സൗജന്യ ഇന്‍ഗെയിം ഉള്ളടക്കം എന്നിവയും ആസ്വദിക്കാന്‍ ഇത് സാധിക്കും. 

click me!