അംബാനി കുടുംബത്തിലേക്ക് എത്തിയവർ ചില്ലറക്കാരല്ല; വിദ്യാഭ്യാസ യോഗ്യത ഞെട്ടിക്കുന്നത്

Published : Feb 20, 2024, 06:30 PM IST
അംബാനി കുടുംബത്തിലേക്ക് എത്തിയവർ ചില്ലറക്കാരല്ല; വിദ്യാഭ്യാസ യോഗ്യത ഞെട്ടിക്കുന്നത്

Synopsis

ആകാശ് അംബാനിയുടെ ഭാര്യ  ശ്ലോക മേത്തയും ഇഷ അംബാനിയുടെ ഭർത്താവ് ആനന്ദ് പിരമലുമാണ് മറ്റ് മരുമക്കൾ. അംബാനി കുടുംബത്തിലേക്ക് എത്തിയ ഇവരുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ? 

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. അംബാനി കുടുംബത്തിലേക്ക് മരുമകളായി എത്തുന്നത്  രാധിക മെർച്ചൻ്റ് ആണ്. മുകേഷ് അംബാനിയുടെ മറ്റ് മരുമക്കൾ ആരൊക്കെയാണെന്നറിയാമോ? ആകാശ് അംബാനിയുടെ ഭാര്യ  ശ്ലോക മേത്തയും ഇഷ അംബാനിയുടെ ഭർത്താവ് ആനന്ദ് പിരമലുമാണ് മറ്റ് മരുമക്കൾ. അംബാനി കുടുംബത്തിലേക്ക് എത്തിയ ഇവരുടെ വിദ്യാഭ്യാസ യോഗ്യത അറിയാമോ? 

ആനന്ദ് പിരമൽ

അജയ്‌ പിരമലിന്റെയും ഡോ. ​​സ്വാതി എ. പിരാമലിൻ്റെയും മകനായ ആനന്ദ് പിരമൽ കുടുംബ ബിസിനസ് തന്നെയാണ് നോക്കി നടത്തുന്നത്. പിരാമൽ ഗ്രൂപ്പ് ബോർഡിൽ ഒരു നോൺ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ആനന്ദ്. യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും ബോസ്റ്റണിലെ ഹാർവാർഡ് ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി. 2018ൽ ഇഷ അംബാനിയുമായി ആനന്ദ് പിരാമൽ വിവാഹിതനായി. 

ശ്ലോക മേത്ത

റോസി ബ്ലൂ ഇന്ത്യയുടെ എക്‌സിക്യൂട്ടീവും മാനേജിംഗ് ഡയറക്ടറുമായ റസ്സൽ മേത്തയുടെയും മോന മേത്തയുടെയും മകളാണ് ശ്ലോക മേത്ത. റോസി ബ്ലൂ ഇന്ത്യ കമ്പനി ബോർഡിൽ ഡയറക്‌ടർ ആണ് ശ്ലോക. ന്യൂജേഴ്‌സിയിലെ ഐവി ലീഗ് യൂണിവേഴ്‌സിറ്റിയായ പ്രിൻസ്റ്റൺ യൂണിവേഴ്‌സിറ്റിയിൽ നരവംശശാസ്ത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കി, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ (എൽഎസ്ഇ) നിന്ന് നിയമം, നരവംശശാസ്ത്രം, സമൂഹം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ആകാശ് അംബാനിയും ശ്ലോകയും 2019 ൽ ആണ് വിവാഹിതരായത്. 

രാധിക മർച്ചന്റ്

വീരൻ മർച്ചന്റിന്റെയും ഷൈല മെർച്ചൻ്റിൻ്റെയും മകളായ രാധിക എൻകോർ ഹെൽത്ത് കെയർ (ഇഎച്ച്പിഎൽ) ഡയറക്ടർ ബോർഡ് അംഗമാണ്. അനന്ത് അംബാനിയെ ഉടൻ വിവാഹം കഴിക്കുന്ന രാധിക ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്ട്രീയത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ